തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്കഡോണ്‍ നീട്ടാന്‍ സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവും, മരണനിരക്കും, ടെസ്റ്റ് പോസിറ്റിവിറ്റി തിരക്കുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. 4 ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് നൂറു പേരെ പരിശോധിക്കുമ്പോള്‍ 35 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നു. മരണനിരക്കും ഉയര്‍ന്ന തോതില്‍ തന്നെ നില്‍ക്കുകയാണ് ഇന്നലെ മാത്രം 95 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത്.
കഴിഞ്ഞ 21 ദിവസത്തിനിടെ 1054 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. എറണാകുളം മലപ്പുറം തൃശൂര്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.