Connect with us

kerala

സഹതടവുകാരുടെ പരാതി: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

സഹ തടവുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഗ്രീഷ്മയടക്കം രണ്ടു തടവുകാരെ ജയിലില്‍ നിന്നും മാറ്റിയത്.

Published

on

സംസ്ഥാനത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടകുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്.

സഹ തടവുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഗ്രീഷ്മയടക്കം രണ്ടു തടവുകാരെ ജയിലില്‍ നിന്നും മാറ്റിയത്. കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ജ്യൂസില്‍ വിഷം കലര്‍ത്തി ഗ്രീഷ്മ കാമുകനായ ഷാരോണിനെ കൊന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല; UDFന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിലുണ്ടാകും; ടി സിദ്ദിഖ് MLA

ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു.

Published

on

യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടില്‍ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്‌മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ പോളിങ് സ്റ്റേഷനില്‍ തേനീച്ചാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്.

Published

on

തൃശൂര്‍: വലക്കാവ് എല്‍പി സ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് സമയത്ത് തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാന്‍ നിരയില്‍ നിന്നിരുന്നവര്‍ക്കാണ് തേനീച്ചകള്‍ അക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും തിരക്കുപിടിച്ച അവസ്ഥയും നിലനിന്നു.

പരിക്കേറ്റവരെ ഉടന്‍ തന്നെ നടുത്തറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ക്കു നേരിയ തോതില്‍ വീര്‍ക്കലും വേദനയും അനുഭവപ്പെട്ടെങ്കിലും ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് പോളിങ് സ്റ്റേഷനില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനം താല്‍ക്കാലികമായി മന്ദഗതിയില്‍ നീങ്ങി. ഉദ്യോഗസ്ഥര്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വോട്ടിംഗ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചു.

 

Continue Reading

kerala

കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മൊറാഴ സൗത്ത് എല്‍.പി സ്‌കൂളിലാണ് സംഭവം.

Published

on

കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എല്‍.പി സ്‌കൂളിലാണ് സംഭവം.

അതേസമയം, കണ്ണൂര്‍ പരിയാരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പതിനാറാംവാര്‍ഡ് സ്ഥാനാര്‍ഥി പി.വി സജീവനാണ് മര്‍ദനമേറ്റത്. പരിയാരം ഹൈസ്‌ക്കുളിലെ രണ്ടാം ബൂത്തില്‍ വെച്ചാണ് അക്രമം.

 

Continue Reading

Trending