ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്്‌ലിംകളുടെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറഞ്ഞതായി പഠനം. 1992 മുതല്‍ 2015 വരെയുള്ള കാലത്ത് 4.4 ല്‍നിന്ന് 2.6 ആയാണ് മുസ്്‌ലിം ജനനനിരക്ക് കുറഞ്ഞത്. ഇതര സമുദായങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഗണ്യമായ കുറവാണ് മുസ്്‌ലിംസമുദായത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നത് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ്. ഇന്ത്യയിലെ മതാടിസ്ഥാനത്തിലുള്ള ജനനനിരക്ക് സംബന്ധിച്ച് സംഘടന നടത്തിയ പഠനത്തിലാണിതുള്ളത്. ഹിന്ദുക്കളിലും മുസ്്‌ലിംകളിലും ഏതാണ്ട് ഒരേതരത്തിലാണ് ജനനനിരക്കുള്ളത്. മുമ്പ് ഇത് മുസ്്‌ലിംകളില്‍ വളരെ കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുവില്‍ 1951 മുതലുള്ള ഇന്ത്യയിലെ ജനനനിരക്ക് ഏറെക്കുറെ സ്ഥിരമാണെന്നും പഠനം പറയുന്നു.

രാജ്യത്ത് ഹിന്ദുക്കളും മുസ്്‌ലിംകളുമടക്കം എല്ലാ സമുദായങ്ങളിലെയും ജനനിരക്ക് കുറയുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹിന്ദുക്കളുടെ ജനനനിരക്ക് മേല്‍കാലയളവില്‍ 3.3ല്‍നിന്ന് 2.1 ആയാണ് കുറഞ്ഞത്. മുന്‍കാലങ്ങളില്‍ സംഭവിച്ചതില്‍നിന്ന ്‌വ്യത്യസ്തമായി എല്ലാ മതവിഭാഗങ്ങളിലെയും സ്ത്രീകള്‍ പ്രസവം കുറച്ചതായാണ് വ്യക്തമാകുന്നതെന്ന ്‌റിപ്പോര്‍ട്ട് പറയുന്നു.

മുസ്്‌ലിംകളുടെ ജനനനിരക്ക് 1998ല്‍ 3.6ഉം 2005ല്‍ 3.4ഉം ആയാണ് കുറഞ്ഞത്. ഹിന്ദുക്കളിലേത് 1998ല്‍ 2.8ഉം 2005ല്‍ 2.6 എന്നിങ്ങനെയാണ്. ഹിന്ദുക്കളില്‍ ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍കുഞ്ഞുങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദ്ക്ഷിണേന്ത്യയെക്കാളും യു.പി, ബീഹാര്‍ മുതലായ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. 20 വര്‍ഷത്തെ രാജ്യത്തിന്റെ സെന്‍സസ് കണക്കുകളും ദേശീയകുടുംബസര്‍വേയുടെ കണക്കുകളും പരിഗണിച്ചാണ് പ്യൂറിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ക്രിസ്ത്യാനികളുടെ ജനനനിരക്കിലും 1992നും 2015നും ഇടക്ക് 0.9 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1992ല്‍ 2.9, 1998ല്‍ 2.4, 2005ല്‍ 2.3 ,2015ല്‍ 2.0 എന്നിങ്ങനെയാണ് ഈന വിഭാഗത്തിലെ ജനനനിരക്ക്.രാജ്യത്തെ പാര്‍സികളുടെ ജനനനനിരക്ക് പകുതിയായി കുറഞ്ഞെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.വാഷിംഗ്ടണ്‍ ആസ്ഥാനമായ സന്നദ്ധസംഘടനയാണ് പ്യ്ൂ റിസര്‍ച്ച് സെന്റര്‍.