kerala
ചെമ്പൂച്ചിറ സ്‌കൂളിന്റെ ബലക്ഷയം; സിപിഎം നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് വിഡി സതീശന്‍
പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഡി സതീശന്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി പദ്ധതി പ്രകാരവും എം.എല്‍എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചും മൂന്നേമുക്കാല്‍ കോടി രൂപയ്ക്ക് നിര്‍മ്മിച്ച ഏഴ് ക്ലാസ് മുറികളില്‍ അഞ്ചെണ്ണം പൊളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെട്ടിട നിര്‍മ്മാണത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും എന്നാല്‍ ബലക്ഷയം ഇല്ലെന്ന് പറഞ്ഞ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ക്ലാസ് നടന്നിരുന്നുവെങ്കില്‍ നൂറു കണക്കിന് കുട്ടികള്‍ അപകടത്തില്‍പ്പെട്ടേനെയെന്നും ഇപ്പോള്‍ അത് പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
കെട്ടിട നിര്‍മ്മാണത്തില്‍ വന്‍അഴിമതിയാണ് നടന്നത്. കെട്ടിടം പൊളിച്ച് നീക്കുമ്പോഴും ആര്‍ക്കും എതിരെ കേസെടുത്തിട്ടില്ല. കേസെടുകാത്തതിന് കാരണം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് പിന്നിലുള്ളതു കൊണ്ടാണ്. ഉദ്യോഗസ്ഥന്‍മാരും അഴിമതിക്ക് കൂട്ടു നിന്നിട്ടുണ്ട്. നിരവധി ഏജന്‍സികളെയാണ് കിഫ്ബി ക്വാളിറ്റി പരിശോധനയ്ക്ക് വിടുന്നതെന്നാണ് പറയുന്നത്. ക്വാളിറ്റി പരിശോധനയ്ക്കു വേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവര്‍ ഈ പരിശോധന മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതാണ് കിഫ്ബിയില്‍ നടക്കുന്ന ക്വാളിറ്റി പരിശോധനയെന്ന് ഇപ്പോഴാണ് വ്യക്തമായതെന്ന് വിഡി സതീശന്‍ പറഞ്ഞു.
സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിലുള്ള ക്രമക്കേടാണ് നിര്‍മ്മാണത്തില്‍ നടന്നത്. എന്നിട്ടും ഉത്തരവാദികളായവര്‍ക്കെതരെ കേസെടുക്കാത്തത് അദ്ഭുതകരമാണ്. പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഡി സതീശന്‍ പറഞ്ഞു. മൂന്നേമുക്കാല്‍ കോടി രൂപയുടെ സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റിയിട്ടും ആര്‍ക്കും എതിരെ കേസെടുക്കാത്തത് ലോകത്തെങ്ങും കേട്ടു കേള്‍വിയില്ലാത്തതാണ്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും. കേസെടുക്കാന്‍ മടിച്ചാല്‍ നിയമപരമായ വഴികള്‍ യു.ഡി.എഫ് തേടുമെന്നും വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.
പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടായപ്പോള്‍ പരിശോധന നടത്താനാണ് കോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതിന് തയാറാകാതെ പാലം പൊളിച്ച് പണിതു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടത്തിന്റെ കാര്യത്തില്‍ കാട്ടുന്നത്. ഇതിന് പിന്നിലുള്ള വസ്തുതകള്‍ പുറത്ത്‌കൊണ്ടുവരണമെന്നും സതീശന്‍ വ്യക്തമാക്കി.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലും കരാറുകാരനോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. അവര്‍ പുതിയ പാലം പണിതേനെ. പിന്നെ എന്തിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുത്തതെന്ന് വിഡി സതീശന്‍ ചോദിച്ചു. പൊതുമരാമത്ത് മന്ത്രിയാണോ പാലം പണിതതെന്നും ഈ പറയുന്ന ന്യായങ്ങളൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പൊളിച്ച ഓഡിറ്റോറിയം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. ഇപ്പോള്‍ രണ്ടും ഇല്ലാതായി. ഗൗരവതരമായ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്ത് ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോണ്‍ട്രാക്ടര്‍ പണിയുമെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ എന്ത് ഗുണനിലവാര പരിശോധനയാണ് കിഫ്ബി നടത്തുന്നതെന്ന് സതീശന്‍ ചോദിച്ചു. അഴിമതിയില്‍ കിഫ്ബിക്കും ഉത്തരവാദിത്തമുണ്ടെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.
27 വര്‍ഷമായി ശബരി റെയിലിന് സ്ഥലം ഏറ്റെടുത്തിരിക്കുകയാണ്. സ്ഥലം വില്‍ക്കാനോ വീട് വയ്ക്കാനോ സാധിക്കാതെ ആ പാവങ്ങള്‍ക്ക് മക്കളുടെ വിവാഹം പോലും നടത്താനാകുന്നില്ല. അതുകൊണ്ടാണ് കെ റെയില്‍ കല്ലിടലിനെ എതിര്‍ക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. നോട്ടിഫിക്കേഷന്‍, പബ്ലിക് ഹിയറിംഗ് തുടങ്ങി നിരവധി നടപടി ക്രമങ്ങളുണ്ട്. ഇതിനൊന്നും തയാറാതാതെ സ്ഥലം ഏറ്റെടുത്ത് ജൈയ്ക്കയ്ക്ക് പണയപ്പെടുത്തി അവിടെ നിന്നും ചില്ലറ വാങ്ങിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ കടന്നാക്രമിച്ചു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം ഹസന്‍,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന്‍ ,ജി.സുധാകരന്‍, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
kerala
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര്‍ വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 41.52 %ആയി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.
നഗരസഭ
• കളമശ്ശേരി -41.9 %
* കോതമംഗലം -43.58 %
* അങ്കമാലി – 47.32%
* തൃപ്പൂണിത്തുറ- 38.26%
* മുവാറ്റുപുഴ – 48.78%
* നോര്‍ത്ത് പറവൂര്‍ – 46.73%
* പെരുമ്പാവൂര്‍ – 48.85%
* ആലുവ – 44.54%
•തൃക്കാക്കര – 38.09%
* ഏലൂര്‍- 47.97%
* മരട് -45.41 %
* കൂത്താട്ടുകുളം – 51.36%
* പിറവം – 46.42%
ബ്ലോക്ക് പഞ്ചായത്തുകള്‍
* പറവൂര്‍ – 44.87%
* ആലങ്ങാട് – 43.63%
* അങ്കമാലി – 42.56%
* കൂവപ്പടി – 44.51%
* വാഴക്കുളം – 45.21%
* ഇടപ്പള്ളി – 40.97%
* വൈപ്പിന്‍ -43.07 %
* പള്ളുരുത്തി -41.61 %
* മുളന്തുരുത്തി – 43.12%
* വടവുകോട് – 47.12%
• കോതമംഗലം – 42.89%
* പാമ്പാക്കുട -41.33%
* പാറക്കടവ് – 45.42%
* മുവാറ്റുപുഴ -41.6%
കോര്‍പ്പറേഷന്‍
* കൊച്ചി കോര്‍പ്പറേഷന്‍ – 32.6%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.
kerala
30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്
കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്‌കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്‌കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.
ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന്‍ ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന്‍ അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന്‍ എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്‌കാരനേട്ടങ്ങളുള്ള സംവിധായകനാണ്.
എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.
സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിപ്രസ്‌കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്‌കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.
തമിഴ് സംവിധായകന്‍ കെ. ഹരിഹരന്‍ കെ.ആര്‍. മോഹനന്‍ അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
-
india21 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india20 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala23 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports23 hours ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104

