പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്..പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.

പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും മാധ്യമവാര്‍ത്തകളില്‍ വന്ന ആരോപണം ആശങ്കപ്പെടുത്തുന്നതും ഗുരുതര സ്വഭാവമുള്ളവയുമാണ് സുപ്രിം കോടതി രാവിലെ നിരീക്ഷിച്ചിരുന്നു.