അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചക്ക് 1.45ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയതിനാല്‍ പി സി ജോര്‍ജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലില്‍ തുടരും.

ഉപാധികള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതിയുടെ ഉത്തരവിനെതിരെയാണ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് തീവ്രവാദിയെപോലെയാണ് തന്നോട് പെരുമാറിയതെന്ന് ജാമ്യാപേക്ഷയില്‍ ജോര്‍ജ് പറഞ്ഞു.

നേരത്തെ വഞ്ചിയൂര്‍ കോടതി പിസി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.