kerala
സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി ആര്‍ ബിന്ദുവിന്റേതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍
വി എസ് സുനില്‍കുമാറും ആര്‍ ലതാദേവിയും അരുണ്‍ബാബുവുമാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. സിപിഎം ആധിപത്യമാണ് സര്‍വകലാശാല നിയമനങ്ങളില്ലെന്നും പുനര്‍നിയമനത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍.
കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു.
വി എസ് സുനില്‍കുമാറും ആര്‍ ലതാദേവിയും അരുണ്‍ബാബുവുമാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. സിപിഎം ആധിപത്യമാണ് സര്‍വകലാശാല നിയമനങ്ങളില്ലെന്നും പുനര്‍നിയമനത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
മുന്‍പ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിയെ തള്ളി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. മന്ത്രിക്ക് ഗവര്‍ണ്ണറിന്
കത്തയക്കാന്‍ അധികാരമില്ല എന്നായിരുന്നു കാനം പറഞ്ഞിരുന്നത്.
കൗണ്‍സിലില്‍ കെറെയില്‍ പദ്ധതിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രധാന്യം നല്‍കേണ്ടത് കെറെയിലിന് ആയിരുന്നില്ലെന്നും പദ്ധതി പരിസ്ഥിതിക്ക് പ്രതികൂലമാണെന്നുമായിരുന്നു വിമര്‍ശനം.
india
ശ്വാസകോശവും ഹൃദയവും തുളച്ചുകയറി വെടിയുണ്ട; തത്ക്ഷണം മരണം; സി.ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് അതികായനുമായ ഡോ. സി.ജെ റോയുടെ മരണകാരണം ശ്വാസകോശവും ഹൃദയവും തുളഞ്ഞുകയറിയ വെടിയുണ്ടയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദായ നികുതി റെയ്ഡിനിടെ വെള്ളിയാഴ്ച സ്വന്തം ഓഫീസിൽ വെച്ച് വെടിവെച്ച് ആത്മഹത്യ ചെയ്ത സി.ജെ റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബൗറിങ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 6.35 എം.എം വെടിയുണ്ട കണ്ടെത്തി. വെടിയുതിർത്ത നിമിഷം തന്നെ മരണവും സംഭവിച്ചു.
ഇടതുനെഞ്ചിലേക്കുതിർത്ത വെടിയുണ്ട ഹൃദയവും, ശ്വാസകോശവും തുളച്ചുകയറിയാണ് പോയത്. വിരലിലും, രക്ത സാംപിളുകളിലും പരിശോധന നടത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ നിന്നുള്ള ആദായ നികുതി സംഘത്തിന്റെ പരിശോധനക്കിടെ ബംഗളൂരുവിലെ ഓഫീസിൽ വെച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. റോയിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി.
റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിക്കൂറോളും സി.ജെ റോയിയെയും ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ഓഫീസിലെ കാബിനിലേക്ക് പോയ ശേഷമാണ് സ്വന്തം കൈതോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉച്ച കഴിഞ്ഞ് 3.15നും 3.30നുമിടയിലായിരുന്നു മരണം.
kerala
വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും വെടിയുണ്ട തുളച്ചുകയറിയുണ്ടായ പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു. 6.35 mm വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം തോക്കില്‍ വെടിമരുന്നിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കാനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കായതിനാല്‍ വെടിയൊച്ച പുറത്ത് കേട്ടിരുന്നില്ലെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.
സി.ജെ. റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും കോണ്‍ഫിഡന്റ് ഗ്രൂപ്പും നല്‍കിയ പരാതിയില്‍ കേസ് അന്വേഷണം കര്‍ണാടക സി.ഐ.ഡിക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്നാണ് പ്രധാന ആരോപണം.
‘റോയിക്ക് കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൂന്ന് ദിവസമായി പരിശോധനകള്‍ നടക്കുന്നുണ്ടായിരുന്നു.’സഹോദരന്‍ പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് റോയ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ രേഖകള്‍ എടുക്കാന്‍ മറ്റൊരു മുറിയിലേക്ക് പോയാണ് അദ്ദേഹം ജീവനൊടുക്കിയത്.
ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാല്‍ റോയ് യുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം നിലവില്‍ ബെംഗളൂരു ബോറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ കോറമംഗലയിലെ ദേവാലയത്തിലായിരിക്കും നടക്കുക.
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയും ഇത് മറ്റൊരു കാറില്‍ ഇടിക്കുകയുമാരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
-
india22 hours agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala21 hours ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala1 day agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala23 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala1 day ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala24 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
