ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍. അസാധാരണ സാഹചര്യങ്ങളില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുന്നതിനാല്‍ വില വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകില്ല . വാക്‌സിന്‍ ഉല്‍പാദനത്തിലെ പരിമിതി രോഗ വ്യാപ്തി എന്നിവ കാരണം പെട്ടെന്ന് എല്ലാവര്‍ക്കും ബോക്‌സില്‍ നല്‍കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വിദഗ്ധര്‍, സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവരുമായി എല്ലാം ആലോചിച്ചാണ് വാക്‌സിന്‍ നയം രൂപീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നയം രൂപീകരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന നയങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും  സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൊതുഖജനാവിലെപണം അനര്‍ഹമായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവില്‍ വാതം തുടരുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.