തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെയും മണ്ണെണ്ണ വിഹിതം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.പിങ്ക്, മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള മൂന്ന് ലിറ്ററില്‍ നിന്ന് ഒരുലിറ്ററാക്കി കുറച്ചു.നീല, വെള്ള കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കിയുമാണ് ചുരുക്കിയിരിക്കുത്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത വീടുകളില്‍ 12 ലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നത് 8 ലിറ്ററായും വെട്ടി ചുരുക്കിയിട്ടുണ്ട്.