Connect with us

india

ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ കൈയിലെ പണമാണ് 22 പേരുടെ കൈയിലുള്ളത്: രാഹുൽ ഗാന്ധി

‘ചൈനയിൽ ഒരു ഷെൻഷെൻ ഉണ്ട്. ധാരാവിക്ക് ഷെൻഷെനുമായി മത്സരിക്കാൻ കഴിയും. അതിന് അവർക്ക് ബാങ്കുകൾ തുറന്ന് നൽകിയാൽ മതി. ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ അത്രയും പണം ഇവിടെ 22 പേരുടെ പക്കലുണ്ട്.

Published

on

രാജാവിന്റെ ആത്മാവ് ഇ.വി.എം, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയിലാണെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ ആത്മാവ് ഇ.വി.എം, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയിലാണെന്ന് ആരോ പറഞ്ഞു. ഒരു സംസ്ഥാനത്തെ മുതിർന്ന നേതാവ് കോൺഗ്രസ് വിട്ട് എന്റെ അമ്മയോട് കരഞ്ഞു പറഞ്ഞത് ഈ ശക്തിയോട് പോരാടാൻ എനിക്ക് ധൈര്യമില്ലെന്ന് ജയിലിൽ പോകേണ്ട എന്നുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ കൈയിലുള്ള പണമാണ് ഇവിടുത്തെ 22 പേരുടെ കൈയിലുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
‘ചൈനയിൽ ഒരു ഷെൻഷെൻ ഉണ്ട്. ധാരാവിക്ക് ഷെൻഷെനുമായി മത്സരിക്കാൻ കഴിയും. അതിന് അവർക്ക് ബാങ്കുകൾ തുറന്ന് നൽകിയാൽ മതി. ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ അത്രയും പണം ഇവിടെ 22 പേരുടെ പക്കലുണ്ട്.
ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ വർഷങ്ങളെടുക്കും. എന്നാൽ ഒരു വിവാഹത്തിനായി 10 ദിവസത്തിനുള്ളിൽ ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം തുറക്കും. തുറന്നോളൂ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങൾ തുറക്കൂ,’ രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദി ബോളിവുഡിനെ വെല്ലുന്ന നടൻ ആണെന്നും ഇ.വി.എം മാറ്റിയാൽ മോദി പരാജയപ്പെടുമെന്നും രാഹുൽ പറഞ്ഞു. വെറുപ്പിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ ഒരു കട തുറക്കുക എന്ന കഴിഞ്ഞ യാത്രയിലെ പ്രശസ്തമായ പ്രസ്താവനയും രാഹുൽ ആവർത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീറ്റ് യുജി പരീക്ഷ; കടുപ്പിച്ച് സുപ്രീംകോടതി, വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം

ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം

Published

on

നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. ലിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.

നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഈ മാസം ജൂലായ് 24 മുതലാണ് കൗൺസിലിംഗ് നടത്താൻ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം, ബീഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്. നീറ്റില്‍ പുനഃപരീക്ഷ നടക്കുക ചോദ്യപ്പേപ്പർ ചോർച്ച വ്യാപകമെന്ന് ബോധ്യപ്പെട്ടാൽ മാത്രമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

india

യുപിയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചു

25ഓളം പേർക്ക് പരുക്കേറ്റു.

Published

on

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. പാളം തെറ്റിയത് ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്‌പ്രസ്. 12 കോച്ചുകൾ പാളം തെറ്റി. മങ്കപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. 25ഓളം പേർക്ക് പരുക്കേറ്റു.

12 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് പാളം തെറ്റി. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

അപകടസ്ഥലത്ത് ഉടൻ എത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. പരുക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

india

നുപൂര്‍ ശര്‍മയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്‌തെന്ന കേസ്: അജ്മീര്‍ ദര്‍ഗയിലെ സേവകന്‍ ഉള്‍പ്പെടെ ആറുപേര്‍ കുറ്റവിമുക്തര്‍

നുപൂറിന്റെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, ഇവര്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

Published

on

ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 6 പേരെ കോടതി വെറുതെവിട്ടു. മതപണ്ഡിതനും അജ്മീര്‍ ശരീഫ് ദര്‍ഗയിലെ സേവകനുമായ സയ്യിദ് ഗൗഹര്‍ ഹുസൈന്‍ ചിശ്തി ഉള്‍പ്പെടെയുള്ളവരെയാണ് രാജസ്ഥാന്‍ കോടതി കുറ്റവിമുക്തരായത്. നുപൂറിന്റെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, ഇവര്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

രാജസ്ഥാന്‍ അഡിഷനല്‍ ഡിസ്ട്രിക്ട്-സെഷന്‍സ് കോടതി ജഡ്ജി റിതു മീണയാണ് കേസില്‍ അറസ്റ്റിലായ 6 പേരെ വെറുതെവിട്ടത്. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ അന്വേഷണസംഘത്തിനു തെളിയിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തജീം സിദ്ദീഖ്, ഫഖര്‍ ജമാലി, മോയിന്‍ ഖാന്‍, നസീര്‍ ഖാന്‍, റിയാസ് ഹസ്സന്‍ എന്നിവരാണു കുറ്റവിമുക്തരായ മറ്റുള്ളവര്‍.

2022 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നുപൂര്‍ ശര്‍മ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ അജ്മീര്‍ ദര്‍ഗയ്ക്കു മുന്നില്‍ പ്രതിഷേധം നടന്നിരുന്നു. പരിപാടിയില്‍ സയ്യിദ് ഗൗഹര്‍ ഹുസൈനും സംസാരിച്ചിരുന്നു. പ്രതിഷേധത്തില്‍ നുപൂറിന്റെ തലയെടുക്കാന്‍ ആഹ്വാനമുണ്ടായെന്ന് ആരോപിച്ച് ദര്‍ഗയിലെ സേവന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ അജ്മീര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് 2022 ജൂലൈ 14ന് ഹൈദരാബാദില്‍ വച്ചാണ് ഗൗഹറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിചാരണാ നടപടികള്‍ക്കിടെ 22 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 32 രേഖകള്‍ അന്വേഷണസംഘം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായിരുന്നില്ലെന്നാണു കോടതി വ്യക്തമാക്കിയതെന്ന് കുറ്റാരോപിതര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അജയ് വര്‍മ പറഞ്ഞു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രവാചകനിന്ദാ പോസ്റ്റിനു പിന്നാലെ ടൈലറായ കനയ്യലാലിന്റെ തലയറുത്തു കൊന്ന സംഭവത്തിലും സയ്യിദ് ഗൗഹറിനു ബന്ധമുണ്ടെന്ന തരത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കൊലയാളികളും ഇദ്ദേഹവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല.

Continue Reading

Trending