Views
ഫാസിസ്റ്റ് ശക്തികളുടെ തകര്‍ച്ചക്ക് ബദല്‍ രാഷ്ട്രീയം അനിവാര്യം
ആഗസ്റ്റ് 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ചു ഇന്ത്യന്‍ പൗരന്മാരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്യുകയും മറ്റു നാലു പേരുടെ വീടുകളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. മനുഷ്യാവകാശ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും പണ്ഡിതന്മാരും കവികളും അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവരെല്ലാം തന്നെ ദലിതര്‍ക്കും ആദിവാസികള്‍ക്കും രാഷ്ട്രീയ തടവുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. ഭീകരവിരുദ്ധ നിയമത്തിന്റെയും യു.എ.പി.എയുടെയും വകുപ്പുകളാണ് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കൂടാതെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ജനുവരി ഒന്നിന് പൂനെക്ക് സമീപമുള്ള ഭീമ കൊറെഗാവില്‍ പൊട്ടിപ്പുറപ്പെട്ട ജാതി അതിക്രമത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തപ്പെട്ട പൊതുയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസ് അറസ്റ്റിന് കാരണം.
‘നഗര നക്സലുകള്‍’ (Urban Naxal) എന്ന പുതിയ പൊതുശത്രുവിനെ സൃഷ്ടിക്കാനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍. പൂനെയില്‍ പൊതുയോഗം സംഘടിപ്പിക്കുന്നതില്‍ പങ്കുള്ള ‘ഉന്നത നഗര മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്’ അറസ്റ്റിലായിരിക്കുന്നത് എന്നാണ് പൂനെ പൊലീസിന്റെ അവകാശവാദം. ജൂണില്‍ നടന്ന ആദ്യഘട്ട അറസ്റ്റിന്റെ തുടര്‍ച്ചയാണിത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അഭിഭാഷകനും ഇംഗ്ലീഷ് പ്രൊഫസറും പത്രാധിപരും ഉള്‍പ്പെടും. ശേഷം, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന തങ്ങളുടെ ഭാഷ്യം സമര്‍ഥിക്കാന്‍ ഒരു അജ്ഞാത കത്തും പൊലീസ് അവതരിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത മാസം തന്നെ, മറ്റൊരു കത്തിനെ കുറിച്ചുള്ള ഫ്ളാഷ് ന്യൂസുമായി അര്‍നബ് ഗോസ്വാമിയുടെ ടി.വി രംഗപ്രവേശനം ചെയ്തു. ചൊവ്വാഴ്ച അറസ്റ്റു ചെയ്യപ്പെട്ട സുധ ഭരദ്വാജിന്റെ പേരിലുള്ളതായിരുന്നു പ്രസ്തുത കത്ത്. നഗര നക്സലുകളും കശ്മീരി വിഘടനവാദികളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് ആ കത്തെന്നായിരുന്നു ചാനലിന്റെ അവകാശവാദം. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെളിവുകളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് ഭരദ്വാജ് പ്രതികരിച്ചിരുന്നു.
പക്ഷേ ആരാണ് എന്താണ് യഥാര്‍ഥത്തില്‍ ‘നഗര നക്സല്‍’? 2017 മെയ് മാസത്തില്‍, ‘സ്വരാജ്യ’ മാഗസിനില്‍ പ്രസിദ്ധീകരിച്ച സിനിമാനിര്‍മാതാവ് വിവേക് അഗ്നിഹോത്രിയുടെ ലേഖനത്തില്‍, ‘നഗര നക്സലുകള്‍ എന്നു പറയുന്നത് നഗര ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരുമാണെന്നും അവര്‍ ഇന്ത്യയുടെ ‘അദൃശ്യ ശത്രു’ക്കളാണെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നും’ പറയുന്നുണ്ട്. ‘ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന അര്‍ധ മാവോയിസ്റ്റുകള്‍’ എന്ന വിഭാഗത്തെ കുറിച്ച് ജൂണില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തിരുന്നു. ഭരണകൂട വിരുദ്ധ സായുധ കര്‍ഷക പ്രസ്ഥാനത്തെയും ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും പരസ്പരം ബന്ധിപ്പിക്കുന്ന പദസൃഷ്ടിയാണ് ഇതിലൂടെ നടത്തപ്പെടുന്നത്. നക്സലിസം എന്ന സംജ്ഞയെ കാടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവന്ന്, നഗരങ്ങളിലെ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെമേല്‍ മുദ്രണം ചെയ്ത്, അവര്‍ നഗരപ്രേക്ഷകരുടെ ജീവനും നഗരാന്തരീക്ഷത്തിനും ഭീഷണിയാണെന്ന് അവതരിപ്പിക്കുന്ന ഒരു വ്യവഹാരം ഇവിടെ ശക്തിപ്പെട്ടുവരികയാണ്. ‘ദേശവിരുദ്ധര്‍’ എന്ന പദം ഇത്തരത്തിലാണ് ഭയമുല്‍പാദിപ്പിക്കുന്ന ഭീകരപദമായി മാറിയത്.
എല്ലാതരത്തിലുള്ള എതിര് ശബ്ദങ്ങളെയും നിശബ്ദമാക്കാനും അപകീര്‍ത്തിപ്പെടുത്താനും ക്രിമിനല്‍വല്‍കരിക്കാനും ഈ പ്രക്രിയയിലൂടെ സാധിക്കും. ഇവിടെ ഇപ്പോള്‍ ഭീമ കൊറെഗാവിലെ ദലിത് പ്രതിഷേധങ്ങളാണ് ‘നഗര നക്സല്‍’ എന്ന പദത്തിന്റെ സൃഷ്ടിപ്പിന് കാരണമായി ഭവിച്ചത്. പെഷ്വാ സൈന്യത്തിനെതിരെ താഴ്ന്ന ജാതിയില്‍പെട്ട മഹാര്‍ സൈന്യം വിജയം വരിച്ചതിന്റെ വാര്‍ഷികാഘോഷങ്ങള്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുണ്ട്. രാജ്യത്തുടനീളമുള്ള മഹാറുകളെയും ദലിതരെയും സംബന്ധിച്ചിടത്തോളം, ജാതി അതിക്രമത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യപടിയാണ് പ്രസ്തുത യുദ്ധവിജയം. മുഖ്യധാര ദേശീയ ചരിത്രാഖ്യാനങ്ങള്‍ ബോധപൂര്‍വം മറന്നുകളഞ്ഞ പെഷ്വകള്‍ തങ്ങളോട് ചെയ്ത അതിക്രൂരമായ അതിക്രമങ്ങള്‍ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാനും തങ്ങളുടെ ചരിത്രം തിരിച്ചുപിടിക്കാനും ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനുമാണ് ദലിതര്‍ എല്ലാവര്‍ഷവും യുദ്ധ വിജയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം അതിന്റെ 200ാം വാര്‍ഷികമായിരുന്നു. ഇതാണ് മറാത്തകളും ദലിതുകളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചത്. ദലിത് വിരുദ്ധ അതിക്രമത്തിന്റെ പേരില്‍ ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും ആരും തന്നെ അറസ്റ്റ് ചെയ്യപ്പെട്ടില്ല. പകരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദലിത് പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത ഡിസംബര്‍ 31ന് സംഘടിപ്പിച്ച പൊതുയോഗമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വിധിച്ചു. ദലിതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരരെ ഒഴിവാക്കി, അക്രമത്തിന് ഇരയായ ദലിതരെയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്.
തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന ബി.ജെ.പി ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. ഒരുപക്ഷേ ഹിന്ദു ദേശീയവാദികളുടെ വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞേക്കുമെങ്കിലും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ദലിതരെ ബി.ജെ.പി വിരുദ്ധരാക്കി മാറ്റാന്‍ അവരുടെ ദലിത് വിരുദ്ധ നിലപാടുകള്‍ കാരണമായിട്ടുണ്ട്. ബി.എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കുകളില്‍ കാര്യമായ വിള്ളലുകള്‍ വീഴ്ത്താന്‍ അന്ന് ബി.ജെ.പിക്ക് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദലിതര്‍ക്കെതിരെ അരങ്ങേറികൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കേന്ദ്ര ഗവണ്മെന്റ് മൗനം പാലിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ തകര്‍ച്ചക്കും ജനാധിപത്യ മൂല്യങ്ങളും പുനഃസ്ഥാപനത്തിനും അനിവാര്യമാണ്.
ഇപ്സിത ചക്രവര്‍ത്തി
ടരൃീഹഹ.ശി
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india23 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india22 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala20 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india21 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime22 hours agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

