Connect with us

More

പെരിയ ഇരട്ടക്കൊലപാതകം: കഞ്ചാവ് ലഹരിയില്‍ താന്‍ തന്നെ വെട്ടിയെന്ന് പീതാംബരന്റെ മൊഴി

Published

on

കാസര്‍കോട്: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത് താന്‍ തന്നെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്ന് പീതാംബരന്‍ പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ആറുപേരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിട്ടുള്ളവരാണെന്നാണ് സൂചന.

അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയിരുന്നെന്നും പ്രതികളുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇത് കേസ് ഗതി തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊല്ലപ്പെട്ട യുവാക്കളുടെ ശരീരത്തിലെ മുറിവുകള്‍ പരിശോധിക്കുമ്പോള്‍, അത് കൊലപാതകത്തില്‍ മുന്‍പരിചയമുള്ള കൊട്ടേഷന്‍ സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

‘കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് തന്നെ ആക്രമിച്ചു. അന്ന് കൈ ഒടിഞ്ഞനിലയിലാണ് ആാറപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം പൊലീസ് കൈകൊണ്ടില്ല. ഇതേ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചെങ്കിലും അവിടുന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. സഹായത്തിന് അവര്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയത്.’പീതാാബരന്‍ പറയുന്നു.

എന്നാല്‍ പീതാംബരന്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലക്കാണ് പീതാംബരന്റെ മൊഴി. ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു

Published

on

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ്(26) മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

പിണറായി ചെയ്തതും അച്ചടക്ക ലംഘനം: സി.പി.എമ്മിൽ വിവാദം മുറുകുന്നു

സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്

Published

on

കെ.പി. ജലീൽ

ഇ.പി. ജയരാജൻ ബി.ജെ.പി നേതാവുമായി രഹസ്യ ചർച്ച നടത്തിയ സംഭവം സി.പി. എമ്മിൽ ചർച്ചക്കെടുക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെതിരെ പ്രസ്താവന നടത്തിയത് അച്ചടക്ക ലംഘനം. സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്. ശാസന , പരസ്യശാസന , സസ് പെൻഷൻ , പുറത്താക്കൽ എന്നിവയാണ് സി.പി.എമ്മിലെ ശിക്ഷാ നടപടികൾ. ഇതിന് ആരോപണവിധേയനായ അംഗത്തിൻ്റെ ഘടകം ( ഇ.പി യുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ) വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.

എന്നാൽ ഇതിന് മുമ്പേ തന്നെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ജയരാജൻ ശ്രദ്ധ കാണിച്ചില്ല എന്ന് പരസ്യ ശാസന നടത്തിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി പോലും പറയാത്തതാണ് പിണറായി പറഞ്ഞിരിക്കുന്നത്. ജയരാജൻ തൻ്റെ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഇത് കൂടി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ പിണറായിയെയും പാർട്ടിക്ക് ശാസിക്കേണ്ടിവരും.
മുമ്പ് വി.എസ് അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണം ഉന്നയിച്ചതിന് ഇരുവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. വി. എസ്സിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. എന്നാൽ പിണറായിയെ ശാസിക്കുക മാത്രമാണ് ചെയ്തത്.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

Trending