Connect with us

Video Stories

മാപ്പില്ല കുട്ടികളോടുള്ള ക്രൂരതക്ക്

Published

on


ബരീറ താഹ


മാതൃത്വം വിശുദ്ധിയുടെ വഴിവിളക്കായാണ് ലോകം എക്കാലവും നോക്കി കണ്ടിട്ടുള്ളത്. മതങ്ങളും വേദങ്ങളും മാത്രമല്ല, കാല ദേശങ്ങള്‍ വ്യത്യാസമില്ലാതെ മാതൃത്വം ജ്വലിച്ചുനില്‍ക്കുന്നു. മനുഷ്യരില്‍ മാത്രമല്ല ജീവജാലങ്ങളിലും അപരിമേയമായ ഉണ്മയായി അത് നിലനില്‍ക്കുന്നുണ്ട്. മനുഷ്യരാശിയുടെ പുരോയാനങ്ങളില്‍ അവളുടെ കൊടിയടയാളം ആകാശത്തോളം വിശാലമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുന്നില്‍ വന്നു അനുചരന്‍ ചോദിക്കുന്ന ഒരു സന്ദര്‍ഭം: ‘പ്രവാചകരെ, എനിക്കേറ്റവും കടപ്പാട് ആരോടാണ്.? ‘നിന്റെ ഉമ്മയോട്’ എന്നായിരുന്നു മറുപടി. ചോദ്യകര്‍ത്താവ് വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു പിന്നെ ആരോടാണ് എന്ന അര്‍ത്ഥത്തില്‍. മൂന്ന് തവണയും മറുപടി ഉമ്മയോട് എന്നായിരുന്നു. മനുഷ്യന് തന്റെ മാതാവിനോടാണ് ഏറ്റവും വലിയ കടപ്പാട് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍.
ശ്രീ ശങ്കരന്‍ തന്റെ ആത്മാന്വേഷണ യാത്രകള്‍ക്കൊടുവില്‍ വന്നു അമ്മയായ ആര്യാംബക്കു മുന്നില്‍ തൊഴു കയ്യോടെ വിങ്ങിപൊട്ടുമ്പോഴും നിറയുന്നത് മാതൃത്വത്തോടുള്ള വാത്സല്യം തന്നെയാണ്. ഗര്‍ഭയറയില്‍ നാലാം മാസം ആത്മാവ് സന്നിവേശിക്കപ്പെടുന്ന മുഹൂര്‍ത്തമുണ്ട്. ഏതൊരു സ്ത്രീയും താന്‍ അമ്മയാകുന്നു എന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം. കുഞ്ഞിന്റെ അനക്കങ്ങള്‍ ശരീര കോശങ്ങളിലേക്ക് മാതൃത്വമായി പടരുന്ന അവാച്യമായ അനുഭൂതിയുടെ ജൈവ സംക്രമണം. പിറവിയുടെ ആദ്യ സൂചനകളില്‍ അത് ഇത്രമേല്‍ തിരിച്ചറിയപ്പെടില്ല. തന്റെ ഊര്‍ജ്ജവും രക്തവും എല്ലാം അവന്‍/അവള്‍ വലിച്ചെടുക്കുമ്പോഴും അമ്മ അനുഭവിക്കുന്ന ഹൃദയ വികാരം ഉണ്ട്. ലോകത്തൊരു ഭാഷയിലേക്കും പകര്‍ത്താനാവാത്ത ചമല്‍ക്കാര ഛേദസ്സുകളാല്‍ തുന്നിയ ഒരു കാവ്യ രത്‌നഹാരം പോലെ… അമ്മ..
പാതിരാവിന്റെ ഘനാണ്ഡകാരത്തില്‍ ലോകമുറങ്ങുമ്പോഴും തന്റെ അടിവയറ്റില്‍ കൈകാലിട്ടിളക്കി കുറുമ്പ് കാണിക്കുന്ന കുഞ്ഞിന്റെ താള ബോധം രാത്രി മഴ പോലെ ആസ്വദിക്കുന്ന ഗര്‍ഭ കാലം. പിന്നെ വളര്‍ച്ചയുടെ ഓരോ പടവിലും വേപഥു പൂണ്ട് വിഹ്വല ഹൃദയത്തോടെ ചേര്‍ത്തു പിടിക്കുന്ന അമ്മ. മാറിടത്തിന്റെ ഇളംചൂടിലേക്ക് ചേര്‍ത്ത് തഴുകുമ്പോഴും നിലാവിനെ നോക്കി കണ്ണിറുക്കി അവന്‍/അവള്‍ ചിരിക്കുമ്പോഴും മാതൃത്വം അതിന്റെ എല്ലാ തനിമയിലും അവളില്‍ തുയിലുണര്‍ത്തുകയാണ്. പിന്നീട് എപ്പോഴാണ് അമ്മ അന്യയാകുന്നത്? തന്റെ ജനിതക നനവുകളുടെ താഴ്‌വേരുകള്‍ ആഴ്ന്നുനില്‍ക്കുന്നത് ഈ ഗര്‍ഭയറയിലാണ് എന്നത് എപ്പോഴാണ് മറന്നു പോകുന്നത്. പിന്നെ എപ്പോഴാണ് പാഴ്മുറം പോലെ വൃദ്ധസദാനങ്ങളുടെ ഇരുണ്ട ചുമരുകള്‍ക്കുള്ളിലേക്കു അവര്‍ വലിച്ചറിയപ്പെട്ടത്.
മാതൃഭാവനയുടെ സകല ആര്‍ദ്രതയും മക്കള്‍ മറന്നു തുടങ്ങിയ കാലത്ത് ചില മറുവശങ്ങള്‍ കൂടി കണ്ടു നാം. ഉയര്‍ന്ന സാക്ഷരതയും സംസ്‌കാരവും അവകാശപ്പെടുന്ന കേരളത്തിന് ഇത്തരം ദുഷ്‌ചെയ്തികളുടെ ആവര്‍ത്തനം ദുഃഖകരം തന്നെ. തുടരെ തുടരെ കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍കൂടി വരികയാണ്. കേരളീയരായ നാം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്നിരിക്കുന്നു. തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തെ വാടക വീട്ടില്‍ ഏഴ് വയസ്സുകാരനോട് അമ്മയുടെ ആണ്‍ സുഹൃത്ത് നടത്തിയ അതിക്രൂരമായ മര്‍ദ്ദനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു. 10 ദിവസം വെന്റിലെറ്ററിന്റെ സഹായത്തിലിരുന്ന ഏഴു വയസ്സുകാരന്‍ ലോകത്തോട് വിടപറഞ്ഞു. കേരളമാകെ തലകുനിച്ചു കണ്ണീരണിഞ്ഞു ആ പിഞ്ചോമനക്ക് യാത്രാമൊഴിയേകുന്നു. സംരക്ഷിക്കേണ്ട കൈകള്‍ ക്രൂരതയുടെതായി മാറിയാലോ.
കൊച്ചു കുഞ്ഞുങ്ങളെ തെരുവില്‍ എറിയപെടുന്ന ആസുര മാതൃത്വം. അടിച്ചും പൊള്ളിച്ചും തല പൊളിച്ചും കുഞ്ഞു പൈതങ്ങളെ ദ്രോഹിച്ചു കൊന്ന അമ്മമാരുടെ വര്‍ത്തമാനവും കേള്‍ക്കേണ്ടി വരുന്നു നമ്മുക്ക്. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കിടയില്‍ ‘മാതൃത്വ’ വിശുദ്ധിയെ വിറ്റു തുലച്ച പെണ്‍ ജന്മങ്ങള്‍. തന്റെ അടിവയറ്റില്‍ കുരുത്ത ഹൃദയത്തെ ദയാ ദാക്ഷിണ്യം ഇല്ലാതെ കൊലക്ക് കൊടുത്ത സ്ത്രീകള്‍ മാതൃത്വത്തിനു വീര ചരമം എഴുതുകയാണ്. കുടുംബത്തിന്റെ വിളക്കാണ് അമ്മ. സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും നന്മയുടെയും ത്യാഗത്തിന്റെയും ആള്‍രൂപമാണ് അമ്മ. അതുകൊണ്ടുതന്നെ മാതൃത്വം ലോകമെമ്പാടും ഒരേ വികാരമായി നിലനില്‍ക്കുന്നു. ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങളും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേരെയുള്ള പീഡനങ്ങളും മറ്റ് ദുഃഖകരമായ സംഭവ പരമ്പരകളുടെയും എണ്ണം കൂടിവരികയാണ്. പ്രണയം നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയിലും തൃശൂരിലും രണ്ട് വിദ്യാര്‍ത്ഥികളെ കാമുകന്മാരെന്നു പറയുന്നവര്‍ കഴുത്തറുത്തും കത്തി കുത്തിയിറക്കിയതിനുശേഷം പെട്രോള്‍ ഒഴിച്ചു തീവെച്ചു അതീവ ദയനീയമായ നിലയില്‍ കൊലപ്പെടുത്തി. എണ്ണത്തില്‍ കുറവായ ക്രിമിനല്‍ വാസനയുള്ള മലയാളി മനസ്സ് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ചോദ്യം ചെയ്യുന്ന നിലയില്‍ വളരുകയാണോ. അസ്ഥി നുറുങ്ങുന്ന മര്‍ദ്ദനങ്ങളും പ്രാണന്‍ നഷ്ടപ്പെടുന്ന നരക ജീവിതവും അനുഭവിക്കേണ്ടിവരുന്ന അവര്‍ക്ക് രക്ഷാകവജം തീര്‍ത്തേപറ്റൂ. ഈ മാതൃ ദിനത്തില്‍ നമ്മുക്ക്് പ്രതിജ്ഞ ചെയ്യാം പിറക്കാനിരിക്കുന്ന തലമുറക്ക് മാതൃ വിശുദ്ധിയുടെ വഴിയാടയാളമായി മാറാന്‍. ഇനി ഒരമ്മയും മക്കളെ ഓര്‍ത്ത് കരയരുത്, ഒരു കുട്ടിയും അമ്മയെ ഓര്‍ത്തും. നല്ല മനസ്സ് എവിടെയാണ് നഷ്ടപ്പെട്ടുപോയതതെന്നു ആത്മപരിശോധന നടത്തണം. സമ്പത്തിനോടുള്ള ആര്‍ത്തി, വഴിവിട്ട ജീവിതശൈലി, മദ്യപാനം, മോശമായ കൂട്ടുകെട്ട്, നേരത്തിനും സമയത്തിനും വീടണിയാത്തവര്‍, ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നവര്‍ തുടങ്ങി കുടുംബാന്തരീക്ഷത്തെ തകര്‍ത്തു കടന്നുപോകുന്ന ജീവിത യാത്ര ആര്‍ക്കു വേണ്ടി. എന്തിനു വേണ്ടി ഈ ചോദ്യങ്ങള്‍ മാത്രമാണ് ബാക്കി. ഇത്തരം ദുഷ്‌ചെയ്തികള്‍ പ്രകടമാകുന്ന മനസ്സുകളെ നേര്‍വഴിക്കെത്തിക്കാനുള്ള ഒട്ടേറെ മാര്‍ഗങ്ങള്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സിദ്ധിച്ച കൗണ്‍സലിങ്ങിലൂടെയും നന്മനിറഞ്ഞ മനസ്സുകളുമായുള്ള സഹകരണത്തിലൂടെയും കഴിയും.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending