Culture
യൂണിവേഴ്‌സിറ്റി കോളജില്‍ കണ്ടത് എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തിന്റെ ക്രൂരമുഖം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളജ് കാമ്പസില്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് ആയുധങ്ങള്‍ ശേഖരിക്കുകയാണ് . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. സ്വന്തം ഘടക കക്ഷിയായ എ.ഐ.എസ്.എഫിന് പോലും എസ്.എഫ.ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഇപ്പോഴുണ്ടായ തെറ്റ് സി.പി.എം തന്നെ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം കണ്ണൂര്‍ ബക്കളത്ത് പറഞ്ഞു.
kerala
കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി താഴേക്ക്; പവന് ഇന്ന് ഉച്ചയ്ക്ക് ശേഷം 480 രൂപയുടെ ഇടിവ്
ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടുതവണ ഇടിഞ്ഞതോടെ വിപണിയില്‍ വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,865യും പവന് 94,920യുമായി വില എത്തിയിരിക്കുന്നു.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,760യും 14 കാരറ്റ് സ്വര്‍ണം 40 രൂപ കുറഞ്ഞ് 7,600യുമാണ്. ഇന്നലെ രാവിലെ തന്നെ സ്വര്‍ണവിലയില്‍ ആദ്യ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അപ്പോള്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും താഴ്ന്നിരുന്നു.
18 കാരറ്റ് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,805 ആയപ്പോള്‍, 14 കാരറ്റ് വില 20 രൂപ കുറഞ്ഞ് 7,640 ആയി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴെയാണ്. സ്പോട്ട് ഗോള്‍ഡ് 4,204.73 ഡോളര്‍ നിലവാരത്തിലേക്ക് ഇടിഞ്ഞു. ഫെഡറല്‍ റിസര്‍വ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, അതോടൊപ്പം കേന്ദ്രബാങ്കുകളുടെ ശക്തമായ സ്വര്‍ണവാങ്ങലും വിപണിയെ സ്വാധീനിക്കുന്നത് തുടരുകയാണ്.
നിലവിലെ പ്രവചനങ്ങള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം 5000 ഡോളര്‍ കടക്കാന്‍ സാധ്യത കാണുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 11,955 ആയപ്പോള്‍, പവന് 200 രൂപ ഉയര്‍ന്ന് 95,640 ആയിരുന്നു.
kerala
വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടുക്കി: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീജിത്ത് (20) ചെക്ക് ഡാമില്‍ മുങ്ങിമരിച്ച നിലയില്‍. കരുണാപുരം ചാലക്കുടിമേട് സ്വദേശിയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതായി നാട്ടുകാര്‍ അറിയിച്ചു.
കരുണാപുരം ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയത്. ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
ഇന്‍ഡിഗോയ്ക്ക് തിരിച്ചടി; സര്‍വീസുകള്‍ കുറച്ച് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറ്റം
നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഉണ്ടായ കലാശക്കുഴപ്പത്തിന് പിന്നാലെ ഇന്‍ഡിഗോക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം സര്‍വീസുകള്‍ ഉടന്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യയും ആകാസ എയര്‍ലൈനും ഉള്‍പ്പെടെ മറ്റ് കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ ചട്ടങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടതടക്കമുള്ള സമ്മര്‍ദ്ദ രാഷ്ട്രീയങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര റൂട്ടുകളുടെ അറുപത് ശതമാനം വരെ ഇന്‍ഡിഗോ നിയന്ത്രിക്കുന്ന കുത്തകസ്ഥിതി പൊതുവേ യാത്രക്കാരുടെ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും മന്ത്രാലയം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കി.
വ്യോമയാന രംഗത്ത് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ഒന്നും സഹിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്‍ഡിഗോ നാളെ പുതുക്കിയ സര്‍വീസ് ഷെഡ്യൂള്‍ സമര്‍പ്പിക്കേണ്ടതും, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ ചിലരുടെ യാത്രാസമയത്തില്‍ മാറ്റങ്ങള്‍ വരുന്ന സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.
-
india22 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india21 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala24 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports23 hours ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104

