Connect with us

Video Stories

ട്രംപിനോളം നീളുന്ന ഗാന്ധി നിന്ദ

Published

on

‘വലിയ തോതിലുള്ള പ്രതിഷേധങ്ങളും പോരാട്ടവുമൊക്കെയായി ഇന്ത്യ മുമ്പ് ഭിന്നിച്ചിരുന്നു. ഇദ്ദേഹം (നരേന്ദ്രമോദി) അതിനെയൊക്കെ ഇല്ലാതാക്കി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തി. ഒരു പിതാവിനെ പോലെ. ഒരുപക്ഷേ ഇദ്ദേഹത്തിന് ഇന്ത്യയുടെ പിതാവാകാന്‍ കഴിഞ്ഞേക്കും’. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലാണ്, വിടുവായനെന്ന് ഇതിനകം ലോകം വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മോദിയെക്കുറിച്ച് മേല്‍പരാമര്‍ശം നടത്തിയത്. അഹിംസയുടെയും ശാന്തിയുടെയും അപ്പോസ്തലനായി ലോകം ഇന്നും വാഴ്ത്തുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ മഹാത്മാവും രാഷ്ട്രപിതാവും. എന്നാല്‍ വികാരതീവ്രവും പരിപാവനവുമായ ഇന്ത്യക്കാരുടെ ഈ വിശ്വാസത്തെ തച്ചുടക്കുന്നതായി ട്രംപിന്റെ മേല്‍പ്രസ്താവന.

ഇതര രാഷ്ട്ര നേതാക്കള്‍ അതിഥിയായി എത്തുമ്പോള്‍ അവര്‍ക്കുമേല്‍ പ്രശംസാവാചകങ്ങള്‍ ചൊരിയുന്നത് ഒരു രാജ്യത്തിന്റെ സാമാന്യമര്യാദയാകാം. എന്നാല്‍ അതിഥി രാജ്യത്തിനുതന്നെ അപമാനകരവും പ്രകോപനപരവുമായ പ്രസ്താവന നടത്തി ആ രാഷ്ട്രത്തലവനെ സുഖിപ്പിക്കുക എന്നത് നാളിതുവരെ ഒരു രാഷ്ട്രനേതാവും ചെയ്തതായി കേട്ടറിവില്ല. അതാണ് ട്രംപിന്റെയും ഇന്ത്യയുടെയും കാര്യത്തില്‍ അപകടകരമാംവിധം ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഒരു ജനാധിപത്യ നേതാവിന് വേണ്ടാത്ത എല്ലാവിധ കൊള്ളരുതായ്മകളും പേറുന്ന ട്രംപിനെ സംബന്ധിച്ച് വിടുവായത്തം സ്വാഭാവികമായിരിക്കാമെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രസ്താവന കേട്ട് അതില്‍ ആത്മഗതമായ സുഖം അനുഭവിക്കുകയും അതിനെ ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സഹിക്കുക. മോദിയുടെ വാക്കുകളില്‍ ഇതുവരെയും മഹാത്മാഗാന്ധിയെ അവമതിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചതായോ നേരിയ തോതിലെങ്കിലും നീരസം പ്രകടിപ്പിച്ചതായോ ട്രംപിനെ തിരുത്തിയതായോ അറിവില്ല.

മാത്രമല്ല, മോദിയുടെ അടുത്തയാളും പ്രധാനമന്ത്രിയുടെ ഓഫീസ്‌കാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ജിതേന്ദ്രസിങ് ചെയ്തത് ട്രംപിനെക്കാളും കടന്ന കൈയായിപ്പോയി. ഇന്ത്യക്കാരെല്ലാം മോദിയില്‍ അഭിമാനം കൊള്ളുന്നവരാണെന്നും അതുകൊണ്ട് ട്രംപ് ഇന്ത്യയുടെ പിതാവായി മോദിയെ വിശേഷിപ്പിച്ചതിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് ജിതേന്ദ്രയുടെ വാദം. എന്തുമാത്രം മണ്ടത്തരമാണ് ഒരു കേന്ദ്ര മന്ത്രിയില്‍നിന്ന് രാജ്യത്തിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. വാക്കുകളില്‍ തെറ്റുകള്‍പറ്റുന്നത് പ്രാസംഗികര്‍ക്ക് സ്വാഭാവികം. എന്നാല്‍ അത് തിരുത്തുന്നതിനുപകരം അതില്‍പിടിച്ച് ശരിയെന്നും എല്ലാവരുമത് ശരിവെക്കണമെന്നും ശഠിക്കുന്നവരെ എന്തുപറയാനാണ്. ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വികാര വിചാരങ്ങളെയും സ്വാതന്ത്ര്യ പോരാട്ടത്തെയും രാഷ്ട്ര ബോധത്തെയും ദേശസ്‌നേഹത്തെയുമൊക്കെയാണ് മോദിയുടെ മന്ത്രിപുംഗവന്‍ ഈയൊരു പ്രസ്താവനയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ആ മഹാമനീഷിയെ മറ്റൊരു രാജ്യത്തുവെച്ച് അപമാനിക്കുന്നതിന് ഒരു പ്രധാനമന്ത്രി കൂട്ടുനിന്നിരിക്കുന്നതെന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചുതലതാഴ്ത്തുകയേ നിവൃത്തിയുള്ളൂ. ഐക്യരാഷ്ട്രസഭാ സന്ദര്‍ശനത്തിനിടെ രാഷ്ട്രപിതാവിന്റെ പ്രതിമക്കുമുന്നില്‍ വിവിധ രാഷ്ട്രനേതാക്കള്‍ സമാധാനത്തിന്റെ പ്രതീകാത്മകമായി ലോക ഗോളം മോദിക്ക് സമ്മാനിച്ചതും ഇതേ അവസരത്തിലായിരുന്നു. അവിടെയൊന്നും ഗാന്ധിജിയുടെ അപദാനങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ നമ്മുടെ പ്രധാനമന്ത്രി സമയംകണ്ടെത്തിയില്ല എന്നിടത്താണ് ഗാന്ധിജിയുടെ ഘാതകപാരമ്പര്യം പേറുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി അര്‍ധനഗ്നനായി അഹോരാത്രം പോരാടുമ്പോള്‍ അതിനെ പിന്നില്‍നിന്ന് കുത്തിയ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരന്‍ ഇന്ത്യയുടെ പിതാവാകുന്നതെങ്ങനെയാണ്! ഗാന്ധിജിക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഭത്‌സനങ്ങളെയെല്ലാം സഹനത്തിന്റെ ആ മഹാമേരുവിനെപോലെ സമാധാനപ്രിയരായ ഇന്ത്യന്‍ ജനതയും സഹിച്ചേക്കാം.

ഇതേ ട്രംപ് തന്നെയാണ് കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ ഉഭയകക്ഷിയിലൊതുങ്ങിയ പരിഹാരം എന്ന ചിരകാല നയത്തെ അടിക്കടി പരിഹസിച്ചുകൊണ്ടിരിക്കുന്നതും. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മാധ്യസ്ഥത വഹിക്കാമെന്ന് കഴിഞ്ഞ ദിവസംപോലും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ നിലപാട് ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇന്ത്യയെയും പാക്കിസ്താനെയും തമ്മിലടിപ്പിച്ച് മേഖലയില്‍ സ്വന്തം ഇടംനേടുക എന്നതാണെന്ന് അറിയാത്തവരുണ്ടാകില്ല. അതുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലംതൊട്ടേ നാം അമേരിക്കയുമായി അകന്ന് റഷ്യയുമായി വിശാല സഹകരണം സ്ഥാപിച്ചത്. ഇന്ന് പാക്കിസ്താന് ചൈനയുടെ പിന്തുണ കിട്ടുന്നതിന് പകരമായി അമേരിക്കയെ നാം കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് ദക്ഷിണപൂര്‍വേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും അതുവഴി അന്താരാഷ്ട്ര തലത്തില്‍ നാം ഒറ്റപ്പെടുകയും ചെയ്യുമെന്നതാണ്. ചൈനയും റഷ്യയും തമ്മിലുള്ള അമേരിക്ക വിരുദ്ധ ചേരിയെയും കണ്ടില്ലെന്നുനടിക്കാനുമാവില്ല.

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്താന്റെ സഹായം അമേരിക്കക്ക് ആവശ്യമുള്ളപ്പോള്‍ വിശേഷിച്ചും.മോദിയുടെ ട്രംപ് സ്തുതിയില്‍ കണ്ട മറ്റൊന്ന് രണ്ടാം തവണകൂടി (അബ്കി ബാര്‍) ട്രംപ് സര്‍ക്കാര്‍ എന്ന അദ്ദേഹത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന്‌വേണ്ടി വോട്ടുപിടിക്കുന്നതിനെതിരെയും വലിയ രോഷമാണ് രാജ്യത്തെങ്ങുമുയര്‍ന്നത്. മോദിയുടെ കശ്മീര്‍, അസം പൗരത്വ നയങ്ങളെയും ന്യൂനപക്ഷ നരഹത്യകള്‍ക്കെതിരെയും വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്താകട്ടെ വലിയൊരു ജനത പട്ടിണിയിലേക്ക് നീങ്ങുന്ന ദുര്‍ഘടാവസ്ഥ. ഇതിനൊന്നും പരിഹാരം നിര്‍ദേശിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യാതെയാണ് കോടികള്‍ തുലച്ചുള്ള മോദിയുടെ അമേരിക്കന്‍ മാമാങ്കവും ട്രംപ് സ്തുതിയും, ട്രംപിന്റെയും മോദി മന്ത്രിയുടെയും ഗാന്ധിനിന്ദയും. മുടിയനായ പുത്രനെയാണോ പിതാവെന്ന് വിളിക്കേണ്ടത്?

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending