Culture
മകന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനം; മന്ത്രി ജലീലിന് അടിസ്ഥാനപരമായ വിവരമെങ്കിലും വേണം; ചെന്നിത്തല
കൊച്ചി: മകന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയെന്ന് ചെന്നിത്തല പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ നടപടിക്രമങ്ങളെക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോടോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടോ ചോദിച്ച് മനസ്സിലാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞാല്‍ പൊതു സമൂഹം ചിരിക്കുകയേ ഉള്ളൂ. വീട്ടിലിരിക്കുന്ന മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് ശരിയായില്ലെന്നും ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധവുമായി ശക്തമായി മുന്നോട്ടുപോകും. ജലീലിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
kerala
‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്പ്പറേഷന് സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര് ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്പ്പറേഷന് ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്പ്പറേഷന് സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര് ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.
കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
Film
പി.ടി കുഞ്ഞുമുഹമ്മദ്: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി
സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഡബ്ല്യു.സി.സി
തിരുവനന്തപുരം: സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ആയ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സി. കേസില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് സംഘടന കുറ്റപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് പൊറുക്കാന്‍ ആകാത്ത തെറ്റാണ്. ജാമ്യം നല്‍കിയത് സംരക്ഷിക്കാന്‍ ആയിരുന്നു. ജാമ്യം നല്കി അദ്ദേഹത്തിെ ്രക്ഷപ്പെടുത്തുകയായിരുന്നു. അതിജീവിതക്കുമേല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും ഡബ്ല്യു.സി.സി വിമര്‍ശിക്കുന്നു. ‘അവള്‍ക്കൊപ്പം’ എന്ന് നിരന്തരം ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാരും മാധ്യമങ്ങളും പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തതാണ്. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.
Film
പുഷ്പ 2 തിയേറ്റര്‍ ദുരന്തം; അല്ലു അര്ജുന് 11ാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒമ്പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.
കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടം. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ അല്ലു എത്തിയെന്നറിഞ്ഞ് ആരാധകര്‍ രാത്രി പതിനൊന്ന് മണിയോടെ തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദില്‍കുഷ് നഗര്‍ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന് ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
തിക്കിലും തിരക്കിലും കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
-
kerala1 day ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
Film1 day agoബോക്സ് ഓഫീസില്‍ പിടിച്ചുനില്ക്കാന് പാടുപ്പെട്ട് ഭ ഭ ബ
-
kerala1 day agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
india11 hours agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
