Culture
മക്കളില്ലാത്തതിന് തനിക്ക് അവാര്‍ഡ് വേണമെന്ന് സാക്ഷി മഹാരാജ്

ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്‍പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു.
‘ദിവസം തോറും ജനസംഖ്യ വളരുകയാണ്. സ്ത്രീയൊരു യന്ത്രമല്ല, നാലു ഭാര്യമാരും 40 കുട്ടികളും മൂന്ന് വിവാഹ മോചനവുമെന്നത് അംഗീകരിക്കാനാവില്ല’ – സാക്ഷി പറഞ്ഞു. ഞാനും എന്റെ നാലു സഹോദരങ്ങളും അവിവാഹിതരും കുട്ടികളില്ലാത്തവരുമായതില്‍ തങ്ങള്‍ക്ക് ഗവര്‍മെന്റ് അവാര്‍ഡ് നല്‍കണമെന്നും സാക്ഷി മഹാരാജ് തുടര്‍ന്നു.മീററ്റില്‍ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബിജെപി എംപി വിവാദ പ്രസ്താവന നടത്തിയത്.
മുത്തലാഖ് നിര്‍ത്തലാക്കാന്‍ സമയമായെന്നും എത്രയും വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിലൂടെ പെരുമാറ്റചട്ടം നിലവില്‍വന്ന ദിവസങ്ങള്‍ക്കുള്ളിലാണ്, ഉത്തര്‍പ്രദേശില്‍ സാക്ഷി മഹാരാജിന്റെ പ്രസ്താവന.
എന്നാല്‍, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി. താന്‍ ഒരു വിഭാഗത്തെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഏകീകൃത സിവില്‍ നിയമം വേണമെന്നാണ് താന്‍ പറഞ്ഞതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
എംപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസ്, മോദി സരര്‍ക്കാറിന്റെ പരാജയത്തില്‍നിന്നും പാളിച്ചകളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള വര്‍ഗീയ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.അതേസമയം, മുസ്ലിംകള്‍ക്കെതിരായ വിദ്വേശ പരാമര്‍ശത്തിന്റെ പേരില്‍ സാക്ഷി മഹാരാജിനെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിട്ടുണ്ട്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം
-
kerala3 days ago
എറണാകുളത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍