Connect with us

main stories

ബിഹാര്‍ തെരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകളില്‍ മഹാസഖ്യത്തിന് വന്‍ മുന്നേറ്റം

നിലവില്‍ 94 സീറ്റുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 60 സീറ്റുകളിലാണ് മഹാസഖ്യം മുന്നിട്ട് നില്‍ക്കുന്നത്

Published

on

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ച് അരമണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യത്തിന് വന്‍ മുന്നേറ്റം. നിലവില്‍ 128 സീറ്റുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 76 സീറ്റുകളിലാണ് മഹാസഖ്യം മുന്നിട്ട് നില്‍ക്കുന്നത്.

243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 1967ല്‍ 29ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വര്‍ഗീയതയുടെ രാജാവായി പിണറായി വിജയന്‍ മാറി’ -കെ സുധാകരന്‍

ആദ്യമായാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് വര്‍ഗീയതയുടെ വക്താവായി മാറിയത്.

Published

on

By

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ രംഗത്തെത്തി. വര്‍ഗീയതയുടെ രാജാവായി പിണറായി വിജയന്‍ മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് വര്‍ഗീയതയുടെ വക്താവായി മാറിയത്. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

അതിവേഗ റെയില്‍പാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്നും കെ സുധാകരന്‍. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ റെയിലില്‍ പദ്ധതിയെ ഒരു നാട് മുഴുവന്‍ എതിര്‍ത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കുറ്റപത്രം വേഗത്തില്‍ നല്‍കാന്‍ എസ്‌ഐടി

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയതോടെയാണ് നീക്കം

Published

on

ശബരിമല സ്വര്‍ണക്കൊള്ളയുമായ ബന്ധപ്പെട്ട കേസില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതോടെ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് ഈ നീക്കം. മുരാരി ബാബു ഇന്നലെ ജയില്‍ മോചിതനായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഒരു കേസില്‍ ജാമ്യം ലഭിച്ചു.

മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എസ്‌ഐടി നടപടി വേഗത്തിലാക്കുന്നത്. ഇതോടെ അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാനാണ് ആലോചന. അതിനിടെ, കേസില്‍ അറസ്റ്റിലായ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ്ണ മോഷണക്കേസില്‍ ആവും ആദ്യം കുറ്റപത്രം നല്‍കുക. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നത്.

Continue Reading

kerala

‘തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് ഈ ജനമുന്നേറ്റം’ -സാദിഖലി തങ്ങള്‍

തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.

Published

on

By

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് കൊല്ലത്തെ ഈ ആവേശകരമായ ജനമുന്നേറ്റമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നവീകരിച്ച മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സാമൂഹ്യമായ ഒത്തൊരുമയിലാണ് കേരളത്തിന്റെ നിലനില്‍പ്പെന്നും അത് ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ പാരമ്പര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഭേദചിന്തകളില്ലാതെ ചേര്‍ത്തുപിടിക്കുന്ന യു.ഡി.എഫ് സഹോദര്യത്തിന്റെ വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മനുഷ്യര്‍ക്കിടയില്‍ ഭിന്നതയല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന സ്‌നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും അന്തരീക്ഷമാണ് യു.ഡി.എഫ് കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ വെച്ച് തങ്ങളില്‍ നിന്നും പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങിയ സുജ ചന്ദ്ര ബാബു സംസാരിക്കവേ, മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകളോടും വികസന കാഴ്ചപ്പാടുകളോടും ആകൃഷ്ടയായാണ് താന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമാക്കി. മതേതരത്വം കാത്തുസൂക്ഷിക്കാനും സാമൂഹ്യ നീതി ഉറപ്പാക്കാനും മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ നേതാവ് യൂനുസ് കുഞ്ഞിന്റെ സ്മരണകള്‍ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് തങ്ങള്‍ വൈകാരികമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും പൂക്കോയ തങ്ങളുടെ കാലം മുതല്‍ പാണക്കാട് കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും തങ്ങള്‍ പറഞ്ഞു.

 

Continue Reading

Trending