Connect with us

kerala

‘റോഡില്‍ സീബ്രാ ലൈന്‍ വരച്ച എംഎല്‍എയ്ക്ക് അഭിവാദ്യങ്ങള്‍’; അല്‍പത്തരത്തിന്റെ പേരോ സിപിഎം?

എന്നാല്‍ റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ എംഎല്‍എ വികെ പ്രശാന്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

Published

on

വട്ടിയൂര്‍ക്കാവ്: വികസന പ്രവൃത്തികള്‍ നടത്തിയ എംഎല്‍എമാരുടെ പോസ്റ്ററുകളും ബാനറുകളും ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ എംഎല്‍എ വികെ പ്രശാന്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

സീബ്രാ ലൈന്‍ വരയ്ക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന പേരില്‍ ഉയര്‍ന്ന ഫഌക്‌സിനെതിരെ സിപിഎമ്മിന്റെ അല്‍പത്തരമായാണ് സമൂഹമാധ്യമങ്ങളിലുടനീളം ചര്‍ച്ച ചെയ്യുന്നത്. വികസനങ്ങള്‍ ഒന്നും എടുത്തുകാണിക്കാന്‍ ഇല്ലാത്തതുകൊണ്ട് അല്‍പത്തരത്തിലൂടെയാണെങ്കിലും വികസന നായകനെന്ന പേര് സമ്പാദിക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സംഭവത്തിന്റെ പേരില്‍ ഇതിനോടകം തന്നെ നിരവധി ട്രോളുകളാണ് നിറഞ്ഞിരിക്കുന്നത്.

‘കാല്‍ നടയാത്ര്കകാര്‍ക്ക് ആശ്വാസമായി സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ ജനകീയ എംഎല്‍എ വികെ പ്രശാന്തിനും വികസന നായിക കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാറിനും അഭിവാദ്യങ്ങള്‍’ എന്നാല്‍ ഫഌക്‌സില്‍ എഴുതിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ

പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

Published

on

കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ 4 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാള്‍ 4.4°c കൂടുതല്‍ ചൂട് രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് സിറ്റിയില്‍ സാധാരണയെക്കാള്‍ 4.6°c കൂടുതല്‍ ചൂടും രേഖപ്പെടുത്തി. പുനലൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, തൃശൂര്‍ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളില്‍ 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില.

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകല്‍ചൂടിനൊപ്പം രാത്രികാല താപനിലയും അസഹനീയമായ നിലയിലാണ്.

തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് ഇടണം എന്നതടക്കം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എന്നാല്‍ കൊടുംചൂടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് കോട്ടയത്തെ പാലാ സെന്റ് ജോസഫ് കോളജ് തള്ളി. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തണമെന്നാണ് സര്‍ക്കുലര്‍ ഇറക്കി.ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ സന്ദര്‍ശനം ഉണ്ടെന്നാണ് വിശദീകരണം. സംസ്ഥാനത്ത് വേനല്‍ മഴ തുടരും. ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

Continue Reading

kerala

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യദുവിന്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ്, ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെര്‍മിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പോലീസ് ഉള്ളത്.

എന്നാല്‍ മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിസിപി ക്ക് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. യദു നല്‍കിയ പരാതിയില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതും നിര്‍ണായകമാണ്.

 

Continue Reading

Trending