Connect with us

Views

നസീറുദ്ദീന്‍ വധം:ഒരു പ്രതി കൂടി അറസ്റ്റില്‍

Published

on

ചേരാപുരം: വേളം പുത്തലത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വേളം വലകെട്ടിലെ ചെമ്പേങ്കോട്ടുമ്മല്‍ സാദിഖ് (29) നെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 15ന് രാത്രി് എസ്.ഡി.പി.ഐ സംഘം പുത്തലത്ത് അനന്തോത്ത് മുക്കില്‍ വെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, എന്‍.പി റഫീഖ്, ഒറ്റതെങ്ങുള്ളതില്‍ റഫീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ക്ക് സഹായം ചെയ്തുകൊടുത്തതിനും തെളിവ് നശിപ്പിച്ചതിനുമാണ് സാദിഖിനെതിരായ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന: തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം

100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്.

Published

on

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിയായി.

100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.

വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Continue Reading

kerala

മലങ്കര ഡാമില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.

Published

on

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

More

വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയതിന് ഹെഡ് കോണ്‍സ്റ്റബളിന് സസ്പന്‍ഷന്‍

മദ്യലഹരിയില്‍ വനിതാ സബ് ഇന്‍സ്പെക്ടറോടും മറ്റ് സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍.

Published

on

ചെന്നൈ: മദ്യലഹരിയില്‍ വനിതാ സബ് ഇന്‍സ്പെക്ടറോടും മറ്റ് സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കാട്പാഡി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സി.ഗോപിനാഥിനെതിരെയാണ് നടപടി. വെല്ലൂര്‍ പൊലീസ് സൂപ്രണ്ട് എന്‍. മണിവര്‍ണനാണ് സസ്‌പെന്‍ഡ് ചെയ്തത്. 1955ലെ തമിഴ്നാട് പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സ് പ്രകാരമാണ് സി.ഗോപിനാഥിനെതിരായ നടപടിയെന്ന് എസ്.പി പ്രസ്താവനയില്‍ അറിയിച്ചു.

വിഐടി ക്യാമ്പസില്‍ നടന്ന പരിശീലന പരിപാടിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരും കാട്പാടി പൊലീസ് സബ് സര്‍ക്കിളിലെ ഓഫീസര്‍മാരും ഉള്‍പ്പെടെ 40 ഓളം പൊലീസുകാര്‍ പങ്കെടുത്തിരുന്നു.ഇവിടെ വച്ചാണ്, മദ്യപിച്ച് എത്തിയ ഗോപിനാഥ് ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറോടും കാട്പാടി എസ്എച്ച്ഒ എസ്. ഭാരതിയോടും മോശമായി പെരുമാറിയത്. പൊലീസുകാര്‍ ഇയാളെ ഉടന്‍ തന്നെ കാട്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് വെല്ലൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യംസ്ഥിരീകരിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Continue Reading

Trending