Connect with us

main stories

കള്ളക്കണക്ക് നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാന്‍ ശ്രമം-ചെന്നിത്തല

സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്.

Published

on

പത്തനംതിട്ട: പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സഹന സമരത്തിലെ കാഴ്ചകള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 12,185 പൊലീസ് നിയമങ്ങള്‍ നടന്നു. 4791 അല്ല. ഉദ്യോഗാര്‍ഥികള്‍ നീതിക്കു വേണ്ടിയാണ് സമരം നടത്തുന്നത്. അതിനെ കള്ളക്കണക്ക് കൊണ്ട് സര്‍ക്കാര്‍ നേരിടുകയാണ്.

1,57,909 നിയമന ശുപാര്‍ശ നടത്തിയെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, 1,58,680 പേരെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചുവെന്ന് അഭിമാനത്തോടെ പറയാം. 5000 അധ്യാപകര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടും ജോലി നല്‍കിയില്ല. 2000 സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഇപ്പോഴുമുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തു കേസ് പ്രതികള്‍ ലിസ്റ്റില്‍ വന്നതിന്റെ പേരിലാണ് സിപിഒ ലിസ്റ്റ് മരവിപ്പിച്ചത്. ആ ലിസ്റ്റ് 6 മാസം നീട്ടിയിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്. യുവജനങ്ങള്‍ക്കു വേണ്ടി മിണ്ടാത്ത ഡിവൈഎഫ്‌ഐ സര്‍ക്കാരിനെ സ്തുതിക്കുകയാണ്. 3 ലക്ഷത്തോളം താല്‍ക്കാലികക്കാരെ നിയമിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് വസ്തുതകളുടെ ബലത്തിലാണ്. സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്ന താല്‍ക്കാലിക ജീവനക്കാരുടെ കണക്ക് പുറത്തു വിടാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ഐടി മിഷനില്‍ നിന്ന് ശിവശങ്കര്‍ പോയിട്ടും അഴിമതിക്കു കുറവില്ല. അനധികൃത നിയമനം തകൃതിയായി നടക്കുന്നു. യുഡിഎഫിലേക്ക് ആരെങ്കിലും കടന്നു വന്നത് എന്തെങ്കിലും സ്ഥാനങ്ങള്‍ മോഹിച്ചോ സീറ്റുകള്‍ മോഹിച്ചോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. സഭാതര്‍ക്കം ബാവമാരുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിണറായിയുടെ കൂറ്റന്‍ ഫ്‌ളക്‌സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം

ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്.

Published

on

ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് പ്രതിഛായ മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഹോര്‍ഡിംഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പരസ്യബോര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എല്‍ഇഡി ഡിജിറ്റല്‍ വാള്‍, എല്‍ഇഡി ഡിജിറ്റല്‍ ബോര്‍ഡ്, വാഹന പ്രചരണം എന്നിവയ്ക്ക് 3.30 കോടി, കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിപ്പിക്കാന്‍ ഒരു കോടി, ഇത്തരത്തില്‍ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പുറത്ത് വന്നിട്ടില്ല. പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കലാ-സാസ്‌കാരിക പരിപാടികള്‍ക്ക് 2.10 കോടി, ജില്ലാതല യോഗങ്ങള്‍ക്ക് ജില്ലകള്‍ക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകള്‍ക്ക് ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. പരിപാടി കളറാക്കാന്‍ ഓരോ ജില്ലയ്ക്കും 3 കോടി വീതം അധികം നല്‍കും. ഈ വകയില്‍ മാത്രം 42 കോടിയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകും.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍.

Published

on

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്.

Continue Reading

kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

ഡോ.അരുണ്‍ സക്കറിയയും സംഘവും കാളികാവിലെത്തി

Published

on

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.

Continue Reading

Trending