Connect with us

kerala

കാണാതായിട്ട് ഒരു മാസം; വളാഞ്ചേരിയിലെ യുവതിയെ ഇനിയും കണ്ടെത്തിയില്ല

മാര്‍ച്ച് പത്തിനാണ് സുബീറ ഫര്‍ഹത്ത് എന്ന 21-കാരിയെ കാണാതായത്. വീട്ടില്‍ നിന്ന് രാവിലെ സ്വകാര്യ ദന്താശുപത്രിയിലേക്ക് ജോലിക്കു പോയതായിരുന്നു

Published

on

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് കഴിഞ്ഞ മാസം ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ ഇതുവരെ കണ്ടെത്താനായില്ല. മാര്‍ച്ച് പത്തിനാണ് സുബീറ ഫര്‍ഹത്ത് എന്ന 21-കാരിയെ കാണാതായത്. വീട്ടില്‍ നിന്ന് രാവിലെ സ്വകാര്യ ദന്താശുപത്രിയിലേക്ക് ജോലിക്കു പോയതായിരുന്നു. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനു പിന്നാലെ തന്നെ വീട്ടുകാര്‍ അന്വേഷണം തുടങ്ങിയിരുന്നു.

പത്തരവരെ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ഫോണ്‍ പിന്നീട് സ്വിച്ചിഡ് ഓഫും ആയി.വളാഞ്ചേരി പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തിരോധാനത്തില്‍ ദുരൂഹത കൂടി വന്നതോടെ അന്വേഷണ സംഘത്തെ പൊലീസ് വിപുലീകരിച്ചു.എന്നിട്ടും സുബീറ ഫര്‍ഹത്തിനെ കണ്ടെത്താനായില്ല.

പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലാത്ത കുടുംബം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published

on

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

ബിസ്മിനെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് വിളപ്പില്‍ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷമാണ് ഡോക്ടര്‍ പുറത്തേക്ക് വന്നതെന്നും പരാതിയില്‍ പറയുന്നു. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്‍ ആരോപിക്കുന്നത്. ഇതിന് പുറമേ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് ബിസ്മിന് മരണം സംഭവിച്ചു.
ബിസ്മിന്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഭാര്യ ജാസ്മിന്‍ സഹായത്തിനായി പരിഭ്രാന്തിയോടെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിസ്മിന്റെ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചികിത്സ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിശദീകരണം. ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കിയിരുന്നു. നെബുലൈസേഷനും മരുന്നും നല്‍കിയിരുന്നെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. ഹൃദയ സംബന്ധമാണ് രോഗത്തിന് ബിസ്മിന്‍ ചികിത്സയിലായിരുന്നു. മുമ്പും ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പിടിയില്‍

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്

Published

on

പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.

Continue Reading

kerala

ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം, അനാവശ്യ അവകാശവാദം വേണ്ട: വി ഡി സതീശൻ

Published

on

വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട്‌ റീച് റോഡ്, ഔട്ട്‌ റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട.

ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് പറഞ്ഞത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ആണെന്ന് അത് പറഞ്ഞയാളാണ് ഇന്നലെ വന്ന് വിഴിഞ്ഞത്തിന്റെ അവകാശവാദം ഉന്നയിക്കുന്നത്. 2019ൽ ഞങ്ങൾ 90 ശതമാനം സ്ഥലവും ഏറ്റെടുത്തു. ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. പല കാര്യങ്ങളും വൈകി. അനാവശ്യ അവകാശ വാദങ്ങളൊന്നും വേണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത്‌ അവസാനത്തിന്റെ ആരംഭം. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. TP ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അയാൾ.

ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതിവേഗ റെയിൽ വരട്ടെ, ഏത് നല്ല പദ്ധതിയും യുഡിഎഫ് സ്വാഗതം ചെയ്യും. സിൽവർ ലൈൻ തട്ടിക്കൂട്ട് ആയിരുന്നു അതിനെയാണ് ഞങ്ങൾ എതിർത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

Trending