കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലിമനേസര്‍പല്‍വാല്‍ എക്സ്പ്രസ് പാത ഉപരോധിക്കും.

24 മണിക്കൂര്‍ ഉപരോധമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന തീയതിയും, സമയവും അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.