Connect with us

Video Stories

നടന്നടുക്കുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്

Published

on

സതീഷ് ബാബു കൊല്ലമ്പലത്ത്

പിന്‍വലിച്ച അഞ്ഞൂറ്, ആയിരം നാട്ട് 97 ശതമാനവും തിരിച്ചെത്തിയത് കേന്ദ്ര സര്‍ക്കാരിനെ അമ്പരപ്പിച്ചരിക്കുകയാണ്. വിനിമയത്തിലുള്ള 14.18 ലക്ഷം കോടി നോട്ടില്‍ അഞ്ച് ലക്ഷം കോടിയും കള്ളപ്പണമാണെന്നും അതുകൊണ്ട് അവ തിരിച്ചെത്തില്ല എന്ന് അവകാശവാദം മുഴക്കി ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു സര്‍ക്കാര്‍. പണം തിരിച്ചെത്തുമെന്നറിഞ്ഞിട്ടും അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണം റദ്ദാക്കുന്നതിന് മുമ്പെ, സാധാരണക്കാരന്റെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തതു തന്നെ കള്ളപ്പണം ഈ അക്കൗണ്ടിലൂടെ തിരിച്ചു വരുമെന്ന ധാരണയിലാണെന്നു വേണം കരുതാന്‍. ഡിസംബര്‍ അവസാനം വരെ മടങ്ങിയെത്തിയ 13 ലക്ഷം കോടി രൂപയില്‍ 4 ലക്ഷം കോടിയും കള്ളപ്പണമാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടായിരുന്നു. സാധാരണക്കാരെ നിര്‍ബന്ധിച്ച് തുടങ്ങിയ ജന്‍ധര്‍ അക്കൗണ്ടുകളില്‍ നവംബര്‍ തുടക്കത്തില്‍ തന്നെ 66,636 കോടി രൂപയോളം നിക്ഷേപം വന്നു. അമ്പതിനായിരം രൂപ പരിധിവെച്ച് 6 ലക്ഷത്തില്‍ പരം സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ആണ് ഇത്രയും ഭീമമായ സംഖ്യ കള്ളപ്പണം വെളുത്ത പണമാക്കിയിരിക്കുകയാണിപ്പോള്‍. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും ഇത്തരം അക്കൗണ്ടുകളില്‍ എത്ര പണം വന്നു ചേര്‍ന്നിട്ടുണ്ട് എന്നു സര്‍ക്കാര്‍ വെളിപ്പെടുത്താത്തത്, രഹസ്യം പുറത്തുവരും എന്നുള്ളതുകൊണ്ടാണ്. ദരിദ്രരായ ജനങ്ങളെ കൊണ്ട് തുടങ്ങിയ ഈ അക്കൗണ്ടുകളിലൂടെ നിക്ഷേപമായി 44,622 കോടിയോളം വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാന്‍, മോദി കണ്ടുപിടിച്ച വിദ്യയാണ് സീറോ ബാലന്‍സ് അക്കൗണ്ട്. രാജ്യത്തെ നിര്‍ധനരുടെ പേരില്‍ തുടങ്ങിയ ഇത്തരം അക്കൗണ്ടില്‍, കള്ളപ്പണക്കാരില്‍ നിന്നും പിടിച്ചെടുത്ത പണം മിനിമം 10000 രൂപയെങ്കിലും നിക്ഷേപിക്കും എന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയത്. ആറ് കോടിയോളം അക്കൗണ്ടുകളില്‍ കഴിഞ്ഞ നവംബര്‍ വരെ 23 ശതമാനത്തിലും മോദി നല്‍കിയ 10,000 രൂപക്കു പകരം വന്നു കയറിയത്, ബിനാമികള്‍ നിക്ഷേപിച്ച കോടികളാണ്. ചില അക്കൗണ്ടില്‍ ഒരു കോടി രൂപയോളം വന്നു. കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ കമ്മീഷനായി ലഭിച്ചത് മോദിയുടെ ഓഫറിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി സംഖ്യ. എന്നാല്‍ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും സര്‍ക്കാറിന് തിരിച്ചടിയായി. തൊടുത്തുവിട്ട അമ്പ് ഭൂമറാങ്‌പോലെ തിരിച്ചുവന്നപ്പോള്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്ന പണം കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നത്. അഞ്ഞൂറും ആയിരവും 97 ശതമാനവും തിരിച്ചു വന്നപ്പോള്‍ 36 ശതമാനം മാത്രമേ പുതിയ പണം ഇറക്കാന്‍ കഴിഞ്ഞുള്ളൂ. മുഴുവന്‍ പണവും ഇറക്കിയാല്‍ മാത്രമെ ഇക്കോണമി പൂര്‍ണ സ്ഥിതിയിലാകൂ. പൂര്‍വസ്ഥിയലെത്തിക്കുന്നതിന് 50 ദിവസം മാത്രം സമയം ചോദിച്ച പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് 2017 ആഗസ്റ്റ്, സപ്തംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ്. ഇപ്പോള്‍ ബാങ്കുകളില്‍ പണമുണ്ട്. അവ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്നാല്‍ നാലഞ്ച് മാസം കഴിയുമ്പോള്‍ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞാല്‍ തന്നേയും പണം ഇല്ലാത്തതുകൊണ്ട് പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ വരും. ഇവിടെയാണ് യഥാര്‍ത്ഥ സാമ്പത്തിക മാന്ദ്യം തുടങ്ങുന്നത്. നിക്ഷേപങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ അക്ഷരങ്ങള്‍ മാത്രമാണിപ്പോള്‍. ആ നിക്ഷേപങ്ങള്‍ക്കനുസൃതമായ പണം ഇല്ലാത്തത് ബാങ്കുകളുടെ വിശ്വാസ്യത ക്രമേണ നഷ്ടപ്പെടുന്നതിനിടവരുത്തും. നിക്ഷേപം പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. അവ എടുത്തു കളയുന്ന അന്നു തന്നെ നിക്ഷേപം ഒന്നിച്ചു പിന്‍വലിക്കുന്ന അവസ്ഥ (റണ്‍ ഓണ്‍ ബാങ്ക്) വരുന്നതോടു കൂടി ബാങ്കിങ് വ്യവസായം തകരാന്‍ തുടങ്ങും. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയിലെ അരിപ്പയായി തീരുമെന്നും കള്ളപ്പണവും വെള്ളപ്പണവും മാറി മാറി വേര്‍തിരിയുമെന്നുള്ള പ്രതീക്ഷ നല്‍കിയാണ് മോദി കപട നാടകത്തിന് തുടക്കമിട്ടത്. പത്ത് ലക്ഷം കോടിയോളം മാത്രമെ പുതിയ പണം ആവശ്യമുണ്ടാവൂ എന്നാണ് സര്‍ക്കാര്‍ കരുതിയത്. അതുതന്നെ പൂര്‍ണമായും അച്ചടിക്കാതെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.
പണ ലഭ്യത കുറയുകയും ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ പറ്റാതാവുകയും ചെയ്തതോടുകൂടി ക്രയവിക്രയം കുറഞ്ഞത് ഗ്രാമപ്രദേശത്തെ ബിസിനസ് ഒന്നൊന്നായി പൂട്ടാന്‍ തുടങ്ങി. ഗ്രാമീണമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ഗ്രാമ പ്രദേശത്തെ 60 ശതമാനത്തോളം ജനങ്ങള്‍ക്ക് ഇനിയും പുതിയ നോട്ടുകള്‍ ലഭിക്കാനുണ്ടെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മീഷന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളുടെ ജീവനാഡിയായിരുന്ന പണത്തിന്റെ ‘സപ്ലൈ’ ഉറപ്പുവരുത്തുന്ന സഹകരണ ബാങ്കുകള്‍ക്കുനേരെ വാളോങ്ങിയതും വാണിജ്യ ബാങ്കുകള്‍ ഗ്രാമ പ്രദേശത്ത് ഇല്ലാത്തതും ജനങ്ങളുടെ ബാങ്കിങ് നിരക്ഷരതയും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി.
1930 കളില്‍ ജര്‍മ്മനിയിലെ സാമ്പത്തികമാന്ദ്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചത് ഒരു ദിവസം കൊണ്ടല്ല അഞ്ചാറ് കൊല്ലം കൊണ്ടാണ്. അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ഭവിഷ്യത്ത് ഇപ്പോള്‍ ചെറിയ തോതിലാണെങ്കിലും, അവസാനിക്കുക ദേശീയ വരുമാനത്തിന്റെ വന്‍ ഇടിവിലും തൊഴിലില്ലായ്മയിലുമായിരിക്കും. ഇപ്പോള്‍ തന്നെ ആളുകളുടെ കൈവശം സമ്പാദ്യം ഇല്ലാതെയായി. പുതിയ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. ഇംഗ്ലണ്ടില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ചെരുപ്പുകുത്തികളായിരുന്നു. കോഴിക്കോട്ടും കൊച്ചിയിലും നഗര പ്രദേശങ്ങളില്‍ റോഡരികില്‍ ജോലി ചെയ്യുന്ന ചെരുപ്പുകുത്തികളുടെ വരുമാനം കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇരട്ടിയായി വര്‍ധിച്ചത് ജര്‍മ്മനിയില്‍ സംഭവിച്ചത് അതേ നോട്ടുകള്‍ പിന്‍വലിച്ച ഇവിടേയും ആവര്‍ത്തിക്കുന്നതിന്റെ സൂചനയായി കാണാം. ആദ്യത്തെ ഒരാഴ്ചക്കാലം, നൂറിന്റെ നോട്ടുകള്‍ക്ക് വളരെ ക്ഷാമം അനുഭവപ്പെട്ടെങ്കിലും, അധികം വൈകാതെ അവ വിപണിയില്‍ കിട്ടി തുടങ്ങി. പലരും കൈവശം വെച്ചിരുന്ന 100 രൂപ നോട്ടുകള്‍, ഗതിയില്ലാതെ വന്നപ്പോള്‍ ചെലവഴിക്കാന്‍ തടങ്ങിയപ്പോഴാണ് ഈ മാറ്റം കണ്ടു തുടങ്ങിയത്. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും ചെറിയ രൂപകള്‍ക്ക് 1930 കളില്‍ ക്ഷാമം ഉണ്ടായ അവസ്ഥയിലും ഇതു തന്നെയായിരുന്നു സൂചന.
കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പെട്ടിക്കടക്കാരും കൂലിപ്പണിക്കാരും വരുമാനത്തിന്റെ വലിയൊരു ഭാഗം നൂറിന്റേയും അമ്പതിന്റേയും നോട്ടുകളായിട്ടാണ് സ്വീകരിച്ചിരുന്നത്. കമ്പോളത്തിലെ ക്രയവിക്രയത്തിന്റെ വലിയൊരുഭാഗം കൈകാര്യം ചെയ്യുന്ന ഇടത്തരക്കാരുടെ വരുമാനം കുറഞ്ഞതോടുകൂടി രാജ്യത്തിലെ ഗ്രാമീണ മേഖലയുടെ നട്ടെല്ല് ഒടിയാന്‍ തുടങ്ങി. 1000, 1500 രൂപ വരുമാനം കിട്ടിയിരുന്ന ഓട്ടോറിക്ഷാക്കാര്‍ക്ക് 500 ഉം 600ഉം രൂപ മാത്രമായി. കൂലിപ്പണിക്കാര്‍ക്ക് പണിയില്ലാതെ വന്നു. പെട്ടിക്കടക്കാരന്റെ കച്ചവടം പകുതി കുറഞ്ഞു.
പണത്തിന്റെ പ്രവേഗക്കുറവ് ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന ചുരുക്കിയെങ്കിലും അവയുടെ വിപണനം വര്‍ധിക്കുന്നതിനാവശ്യമായി പരസ്യം നല്‍കാന്‍ കമ്പനികള്‍ മടിക്കുന്നു. പെപ്‌സി, കൊക്കക്കോള തുടങ്ങിയ വന്‍കിട കമ്പനികള്‍ കേരളത്തില്‍ നല്‍കിയിരുന്ന പരസ്യത്തിന്റെ 40 ശതമാനത്തോളം കുറച്ചു. കേരളത്തിലെ പ്രധാന വ്യവസായമായ ചെരിപ്പ് കമ്പനികള്‍ അവരുടെ പരസ്യങ്ങള്‍ കുറച്ചതും തൊഴിലാളികളെ പിരിച്ചുവിട്ടതും ഇതിനൊപ്പം വായിക്കാവുന്നതാണ്.
വ്യക്തികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ് പണ നിരോധനം ചോദ്യം ചെയ്യുന്നത്. എല്ലാ വ്യക്തികളും ബാങ്കിന്റെ സഹായത്തോടെ മാത്രമെ വിനിമയം നടത്താവൂ എന്ന് നിര്‍ബന്ധിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. അത് ഉപഭോക്താവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തീരുമാനം കൂടിയാണ്. എന്നാല്‍ ഈ വിനിമയത്തിന് ബാങ്കിന്റെ സഹായം യാതൊരു ചെലവുമില്ലാത്ത രീതിയില്‍ നല്‍കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. 24000 രൂപയില്‍ കൂടുതല്‍ ഓരോ ആഴ്ചയിലും പിന്‍വലിക്കുമ്പോള്‍ 20 രൂപ വെച്ച് സേവന നികുതി ഈടാക്കുന്ന സമ്പ്രദായം നിലവില്‍ വന്നു കഴിഞ്ഞു. ഇത് ഉപഭോക്താവിന്റെ കീശയില്‍ കയ്യിട്ട് പണം തട്ടിയെടുക്കുന്നതിന് തുല്യമാണ്.
നിരോധനം കൊണ്ടുണ്ടാകുന്ന സാമ്പത്തികമാന്ദ്യം ജീവിതത്തെ എല്ലാ കോണുകളേയും ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അനുകൂലിച്ചവര്‍ തന്നെ പിന്നീട് എതിര് പറയാന്‍ തുടങ്ങി. ഒരു പണവും ഒരു കള്ളപ്പണമായിട്ടല്ല നിലനില്‍ക്കുന്നത്. ഉപയോഗിക്കുന്ന പണത്തിന് നികുതി അടച്ചോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് നാം പണത്തെ സാങ്കേതികമായി കള്ളപ്പണമെന്നോ വെള്ളപ്പണമെന്നോ വിളിക്കാമെന്നു മാത്രം. ഒരു ഘട്ടത്തിലുള്ള കള്ളപ്പണം വിനിമയം നടത്തുമ്പോള്‍ അത് നല്ല പണമായി മാറുന്ന പ്രവണത തടയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഈയൊരു നിരോധനം കൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. 10 ലക്ഷം രൂപ കള്ളപ്പണം കൊണ്ട് ഒരു സ്വത്ത് വാങ്ങി കഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപ പിന്നീട് നോട്ടായി നിലനില്‍ക്കുകയില്ല. അത് പിന്നെ അസറ്റായി മാറി. ആ ആസ്തി കള്ളപ്പണം കൊണ്ടുണ്ടാക്കിയതാണെങ്കിലും അവ ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്നില്ല. അതായത് എല്ലാ കള്ളപ്പണവും അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ തിരിച്ചെത്തുകയില്ലായെന്നര്‍ത്ഥം. സ്വത്ത് വിറ്റ ആള്‍ അതിന്റെ റിക്കാര്‍ഡോടു കൂടി ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ആ പണം വെളുത്തതായി മാറി. ഇത് തടയുന്നതിന് നിലവില്‍ നിയമമില്ല. പണമായി നില്‍ക്കുന്ന ആസ്തി മാത്രമെ ബേങ്കില്‍ തിരിച്ചെത്തൂ. അല്ലാത്ത ആസ്തി കള്ളപ്പണത്തിന്റെ സഞ്ചിത രൂപമാണെങ്കിലും അവയെ കള്ളപ്പണമായി കാണാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഈ ഒരു കടുംകൈക്ക് മോദിയെ പ്രേരിപ്പിച്ചത്.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ദൂഷ്യഫലങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇത് അവസാനിക്കുമ്പോഴേക്കും ലോകത്തിലെ ഒന്നാം സമ്പദ് ഘടനയാവാന്‍ കൊതിക്കുന്ന ഇന്ത്യ ലാറ്റിനമേരിക്ക പോലെയോ, നിക്ക്വരാഗ്വയെ പോലെയോ സോമാലിയ പോലെയോ ഒരു ദരിദ്ര രാഷ്ട്രമായേക്കും. അതിന് അധികം കാലതാമസം വേണ്ട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending