Connect with us

kerala

മലപ്പുറത്തും ബ്ലാക്ക് ഫംഗസ്

Published

on

തിരൂര്‍: മലപ്പുറത്ത് ബ്ലാക്ക ഫംഗസ്സ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ സ്വദേശിയായണ് മരിച്ചത്. കോവിഡ് നെഗറ്റിവ് ആയതിനുശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ തലവേദനയും മുഖത്ത് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയല്‍ ചികിത്സ തേടി. സ്വകാര്യ ആശുപത്രിയല്‍ വച്ചാണ് ഫംഗസ് സ്ഥിരീകരിച്ചത്. ഫംഗസ് പടരാനുള്ള സാധ്യതയെതുടര്‍ന്ന് ശസ്സ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ കണ്ണ് നീക്കം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

kerala

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

Published

on

രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന 3 രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്.

മുന്നണിയോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

kerala

കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബുകള്‍, സംഭവം പൊലീസ് പട്രോളിംഗിനിടെ

സി.പി.എം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്.

Published

on

കണ്ണൂര്‍ ചക്കരയ്ക്കല്‍ ബാവോട് ബോംബ് സ്‌ഫോടനം. പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകള്‍. സ്‌ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സി.പി.എം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്.

പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം ഒരു മാസം മുമ്പാണ് കണ്ണൂര്‍ പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. വിനീഷ് വലിയപറമ്പത്ത്, ഷെറിന്‍ എന്നിവര്‍ക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയി. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

 

Continue Reading

Trending