Connect with us

kerala

നിപ; വിദഗ്ധ സംഘം ചാത്തമംഗലത്ത്, ആടിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു

മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയിലാണ് വിവര ശേഖരണം നടത്തുന്നത്

Published

on

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയിലാണ് വിവര ശേഖരണം നടത്തുന്നത്.

ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടക്കുന്നത്. കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന് അസുഖ ബാധയുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ആടുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലിന്റെ സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്‌ഐആര്‍; പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം

ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.

Published

on

സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച എസ്‌ഐആര്‍ കരട് പട്ടികയിലെ പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.

ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും, തുടര്‍ന്ന് ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും. എസ്‌ഐആര്‍ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടര്‍മാരില്‍ 24,08,503 വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണ്.

കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്‍പ്പിച്ച് പട്ടികയില്‍ ഇടംനേടാം. അതേസമയം എസ്‌ഐആറിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമി കുലുക്കം

രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.

Published

on

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമി കുലുക്കമുണ്ടായതായി നാട്ടുകാര്‍. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.

ഭൂമികുലുക്കം ആണെന്ന് പറയാനാകില്ലെന്നും തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്.

Continue Reading

kerala

കണ്ണൂരിൽ കാർ–സ്കൂട്ടർ കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്.

Published

on

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44)യും മകൻ സാത്വിക് (9)ഉം ആണ് മരിച്ചത്. മറ്റൊരു മകൻ ഋതിക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാത്വിക്കും ഋതിക്കും മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കാറിന്റെ അടിയിൽ കുടുങ്ങി ഏകദേശം 50 മീറ്റർ വരെ കാർ മുന്നോട്ടുനീങ്ങി.

കാറിന്റെ അടിയിൽ കുടുങ്ങിയ സാത്വിക്കിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക് റോഡരികിലും തെറിച്ചുവീണു. ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.

കുറ്റ്യാട്ടൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിവേദിതയും കുട്ടികളും അപകടത്തിൽപ്പെട്ടത്.

കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെ.പി. രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്‌കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തിൽ നടക്കും.

Continue Reading

Trending