Connect with us

kerala

വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ ന്യായീകരിച്ച് സി.പി.എം ജില്ലാ നേതൃത്വം

പിരിവ് നല്‍കിയില്ലെങ്കില്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററില്‍ കൊടികുത്തുമെന്നും, സ്ഥാപനത്തിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

Published

on

 

കൊല്ലം;പിരിവ് നല്‍കാത്തിന് വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ ന്യായീകരിച്ച് കൊല്ലം സി.പി.എം ജില്ലാ നേതൃത്വം.രക്തസാക്ഷി സ്മാരകത്തിന് ഫണ്ട് നല്‍കാത്തിന് വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തിനെതിരായ സംഭവത്തിലാണ് വിചിത്ര പ്രതികരണം.

നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തല്‍പര കക്ഷികള്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വാദം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ഭീക്ഷണി മുഴക്കി സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. പിരിവ് നല്‍കിയില്ലെങ്കില്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററില്‍ കൊടികുത്തുമെന്നും, സ്ഥാപനത്തിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനിതാ പൊലീസുകാരിക്കെതിരെ ലൈംഗികാതിക്രമം; സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Published

on

കൊല്ലം: കൊല്ലത്ത് വനിതാ പൊലീസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ ആറിന് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ വനിതാ പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും ഗുരുതരമായ കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നവാസില്‍ നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

 

Continue Reading

kerala

അയല്‍വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസ്; പ്രതി അറസ്റ്റില്‍

അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Published

on

തിരുവനന്തപുരം: അയല്‍വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒന്നര മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അനന്തു (അച്ചു-27) ആണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഒക്ടോബറില്‍ അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതിക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൈക്കാട്ടുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍ അനന്തു എത്തിയതായി രഹസ്യവിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കത്തി ഉപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കരമന പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂര്‍, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് അനന്തുവെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Published

on

കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.  കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍തോതില്‍ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി മേഖലകളില്‍ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. കംബോഡിയ, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്‌റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.

 

Continue Reading

Trending