Connect with us

india

വിവാഹ പ്രായം ഉയര്‍ത്തല്‍; കേന്ദ്ര സര്‍ക്കാര്‍ അയയുന്നു

എതിര്‍പ്പ് ശക്തം ബില്‍ നടപ്പു സമ്മേളനത്തില്‍ പാസായേക്കില്ല

Published

on

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2006ലെ ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബില്‍ നടപ്പു സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പാസാകില്ലെന്ന് സൂചന. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബില്ലിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ട് പാസാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്.

ഇതുസംബന്ധിച്ച കരടു ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. തിങ്കളാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ സൂചന. എന്നാല്‍ ഇന്നലെ ബില്‍ സഭയില്‍ എത്തിയില്ല. അതേസമയം നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ബില്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ച പശ്ചാത്തലത്തില്‍ നടപ്പു സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനുള്ള സാവകാശം കേന്ദ്രത്തിന് ലഭിക്കില്ല. ശൈത്യകാല സമ്മേളനം ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്.
ഡിസംബര്‍ 23നാണ് സഭാ സമ്മേളനം സമാപിക്കുന്നത്. ഇതിനിടയില്‍ ബില്‍ അവതരിപ്പിച്ചാലും പ്രതിപക്ഷ എതിര്‍പ്പ് കണക്കിലെടുത്ത് ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അടുത്ത സമ്മേളനത്തില്‍ മാത്രമേ ബില്ലിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടാകൂ. സ്ത്രീപക്ഷ നീക്കമെന്ന നിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബില്ലിനെ പിന്തുണക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിച്ചത്. ബില്ലിനെ എതിര്‍ക്കുമെന്ന് മിക്ക പ്രതിപക്ഷ കക്ഷികളും നിലപാടെടുക്കുകയായിരുന്നു.

നിയമ നിര്‍മ്മാണ നീക്കം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ മുസ്്‌ലിംലീഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്ത പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഏക സിവില്‍കോഡിലേക്കുള്ള നീക്കവും മുസ്്‌ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റവുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നായിരുന്നു മുസ്്‌ലിംലീഗ് വിമര്‍ശം. തൊട്ടുപിന്നാലെ സി.പി.എമ്മും സി.പി. ഐയും അടക്കമുള്ള ഇടതുകക്ഷികളും ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും അടക്കം വ്യക്തമാക്കി.

ലിംഗ സമത്വമെന്ന കേന്ദ്ര വാദത്തെ തള്ളിയ പ്രതിപക്ഷം പുരുഷന്മാരുടെ വിവാഹ പ്രായവും 21ല്‍നിന്ന് 18 ആക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടതോടെ കേന്ദ്രം വെട്ടിലാവുകയായിരുന്നു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ 18 വയസ്സില്‍ അധികാരമുള്ളവര്‍ ജീവിത പങ്കാളിക്കായി 21 വയസ്സു വരെ കാത്തിരിക്കണമെന്ന് പറയുന്നതിലെ യുക്തിയും പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണ് സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട് തല്‍ക്കാലം രക്ഷപ്പെടാമെന്ന പഴുത് കേന്ദ്രം കണ്ടെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം പാസാക്കും

കർണാടകയിൽ ബില്ലിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു

Published

on

ഹൈദരാബാദ്: കർണാടകയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാറും. ‘ വിദ്വേഷ പ്രസംഗത്തിനെതിരെ ഞങ്ങൾ ഉടൻ തന്നെ നിയമസഭയിൽ നിയമനിർമ്മാണം നടത്തും. ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാന സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ബിൽ പാസാക്കുമെന്ന് അറിയിച്ചത്. കർണാടക നിയമസഭ നിയമം പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വ്യാഴാഴ്ചയാണ്ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025 കർണാടക നിയമസഭ പാസാക്കിയത്. വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ ശത്രുത, വിദ്വേഷം, പൊരുത്തക്കേട് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തടയുന്നതിനായാണ് ബിൽ പാസാക്കിയത്. ബിൽ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദമായി തന്നെ ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ചിരുന്നു. പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി തടയുന്നതിന് വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ഒരു നിർവചനം ആവശ്യമാണെന്നും പരമേശ്വര പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50000 രൂപയും ചുമത്തുന്നതാണ് പുതിയ ബിൽ. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ തടവും പിഴയും കൂടുമെന്നും ബില്ലിൽ പറയുന്നു.

Continue Reading

india

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമം, ഞങ്ങള്‍ക്കത് പാര്‍ട്ടി വിഷയമായിരുന്നില്ല; വിബിജി റാം ജിക്കെതിരെ സോണിയ ഗാന്ധി

Published

on

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ വിമർശിച്ചു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.

തൊഴിലാളി വേതനത്തിനുള്ള ഫണ്ടിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. പുതിയ പരിഷ്കാരം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത വരുത്തുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
Continue Reading

india

സത്യത്തിനല്ല, അധികാരത്തിനാണ് പ്രാധാന്യം നല്‍കുന്നത്; ആര്‍എസ്എസിനെതിരെ രാഹല്‍ ഗാന്ധി

ഹുൽ ഗാന്ധിയുടെ അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ ‘കണക്റ്റിംഗ് കൾച്ചേഴ്‌സ്’ പരിപാടിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം

Published

on

ബെർലിൻ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ഉദ്ധരിച്ച് ആര്‍എസ്എസിനെതിരെ രാഹുൽ ഗാന്ധി. ‘ സത്യത്തിനല്ല, അധികാരത്തിനാണ് പ്രാധാന്യമെന്ന് ആർഎസ്എസ് തലവൻ തന്നെ പറയുന്നു. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം ‘ രാഹുൽ ഗാന്ധി ജർമനിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ ‘കണക്റ്റിംഗ് കൾച്ചേഴ്‌സ്’ പരിപാടിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

ഇന്ത്യൻ സംസ്‌കാരം സത്യത്തിൽ അധിഷ്ഠിതമാണ്. നിങ്ങൾ ഏത് മതമെടുത്തു നോക്കിയാലും, അടിസ്ഥാനപരമായി അവർ പറയുന്നത് സത്യം പിന്തുടരാനാണ്. കോൺഗ്രസ്, മഹാത്മാഗാന്ധി, നിങ്ങളെല്ലാവരും ഇന്ത്യയുടെ സത്യത്തെ സംരക്ഷിക്കുന്നു. ആർഎസ്എസ് അത് ചെയ്യുന്നില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം എന്നത് കേവലം ഒരു ഭരണ സംവിധാനമല്ല, അത് ഉത്തരവാദിത്തം കൂടിയാണ്. അസമത്വങ്ങൾ പരിഹരിക്കുന്നതിന് ആഗോള സഹകരണം ആവശ്യമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

ജർമനി സന്ദർശനത്തിനിടെ നിരവധി നേതാക്കളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുൻ ജർമ്മൻ ചാൻസലർ ഓലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി. ആഗോള വിഷയങ്ങൾ, വ്യാപാരം, ഇന്തോ-ജർമ്മൻ ബന്ധം ശക്തിപ്പെടുത്തുന്നത് എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തതായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് അറിയിച്ചു. ജർമ്മനിയുടെ ഉപചാൻസലർ ലാർസ് ക്ലിംഗ്‌ബെയിൽ, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണ മന്ത്രി കാർസ്റ്റൺ ഷ്‌നൈഡർ എന്നിവരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.

Continue Reading

Trending