Connect with us

kerala

പുണ്യനഗരങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധം സഊദിയില്‍ നാളെ മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍

മക്കയിലും മദീനയിലും തീര്‍ത്ഥാടകരും സന്ദര്‍ശകരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയമം പുനസ്ഥാപിച്ചതായി ഇരു ഹറം കാര്യാലയവും അറിയിച്ചു.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുണ്യനഗരങ്ങളായ മക്കയിലും പ്രവാചക നഗരിയായ മദീനയിലും വിശുദ്ധ ഹറമുകളിലും രാജ്യത്തെ എല്ലാ പള്ളികളിലും സാമൂഹിക അകലം പാലിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശം നല്‍കി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ മന്ത്രാലയങ്ങള്‍ തീരുമാനിച്ചത്.

ആഗോള, പ്രാദേശിക തലങ്ങളിലുള്ള കോവിഡ് വ്യാപന സാധ്യതകളെ കുറിച്ച് സഊദി ആരോഗ്യ മന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി. ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. കോവിഡ് വ്യാപനം തടയുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ പ്രതിരോധ നടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകും. കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ബൂസ്റ്റര്‍ ഡോസ് അടക്കം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മക്കയിലും മദീനയിലും തീര്‍ത്ഥാടകരും സന്ദര്‍ശകരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയമം പുനസ്ഥാപിച്ചതായി ഇരു ഹറം കാര്യാലയവും അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമാണ് തീരുമാനം. ഉംറയുടെ കര്‍മങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ത്വവാഫിലും സഅയിലും നിസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും അകലം പാലിക്കണം. മുന്‍കൂട്ടി അനുമതി നേടല്‍ , ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കല്‍ എന്നിവയും പുണ്യ നഗരങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ബാധകമായിരിക്കും.

അതിനിടെ ഇന്നലെയും സഊദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 766 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായും 231 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.42 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. കോവിഡ് വ്യാപനത്തെ ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധിച്ച രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 25 ല്‍ താഴെയായിരുന്നു. ഇതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഒക്‌ടോബര്‍ 17 മുതല്‍ ഇളവ് നല്‍കിയിരുന്നു . മാളുകളിലും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലും മാത്രമായിരുന്നു മാസ്‌ക് നിര്‍ബന്ധമുണ്ടായിരുന്നത്. ഇനിമുതല്‍ രാജ്യത്തെ കടകളിലും വ്യാപാര കേന്ദ്രങ്ങളിലും കയറാന്‍ തവല്‍ക്കനയോടൊപ്പം മാസ്‌കും നിര്‍ബന്ധമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊലീസില്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ്

മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്.

Published

on

തിരുവനന്തപുരം: പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.

2011 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

 

 

Continue Reading

kerala

പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചില്‍

അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് കാണാതായത്.

Published

on

പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് കാണാതായത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് നിന്ന് കാണാതാവുകയായിരുന്നു.

ചിറ്റൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കുട്ടിക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍
സഹോദരനുമായി പിണങ്ങി കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സുഹാന് വേണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതേസമയം, പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. ഡോഗ് സ്‌ക്വാഡ് എത്തിയ കുളത്തില്‍ കുട്ടി ഇല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിക്ക് ഫിക്സ് ഉണ്ട്. പ്രദേശത്ത് തന്നെ എവിടെ എങ്കിലും മയങ്ങി വീഴാനുള്ള സാധ്യത കൂടി പരിശോധിക്കും.

 

Continue Reading

kerala

മുസ്ലിംകള്‍ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്

ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്.

Published

on

മുസ്ലിംകള്‍ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. മുസ്ലിംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഇയാള്‍. രാജാ സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഘടന പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സിങ്ങിനെതിരെ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ നിരവധി കേസുകളുണ്ട്.

”ജിഹാദികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗറില്ലാ മോഡലില്‍ യുദ്ധത്തിന് തയ്യാറുള്ളവരുടെ പേരുകള്‍ എനിക്ക് വേണം. ഇതില്‍ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്ത രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കുക. അതീവരഹസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്. അങ്ങനെയുള്ളവര്‍ എന്നെ ബന്ധപ്പെടണം. വിവേകമുള്ളവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാം”- രാജാ സിങ് പറഞ്ഞു.

അതേസമയം അപകടകരമായ നീക്കം നടത്തുന്ന രാജാ സിങ്ങിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം ദേശീയ വക്താവ് അഡ്വ. ആദില്‍ ഹുസൈന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡല്‍ഹി പൊലീസിനോടും ആവശ്യപ്പെട്ടു. ദേശസുരക്ഷക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഗറില്ല യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മുന്‍ ഹരിയാന കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ റാവു പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്വേഷത്തിനും അക്രമത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും രാജന്‍ റാവു ആവശ്യപ്പെട്ടു.

 

Continue Reading

Trending