Connect with us

kerala

മരണകാരണം ആന്തരികരക്തസ്രാവം

മര്‍ദിച്ച് കൊന്നത് നായക്ക് തീറ്റകൊടുക്കാന്‍ വൈകിയതിന്

Published

on

പട്ടാമ്പി കൊപ്പത്ത്‌നായയ്ക്ക് തീറ്റകൊടുക്കാന്‍ താമസിച്ചതിന് കൂടെ താമസിക്കുകയായിരുന്ന ബന്ധുവായ 21 കാരനെ സഹപ്രവര്‍ത്തകന്‍ തല്ലിക്കൊന്നു. കടുത്ത ആന്തരികരക്തസ്രാവമാണ് മരണത്തിന് കാരണമായത്. കൊപ്പം സ്വദേശി ഹര്‍ഷദിനെ മുളയങ്കാവ് സ്വദേശി ഹക്കീമാണ് അടിച്ചുകൊന്നത്. പട്ടികക്കഷണം കൊണ്ട് ദേഹമാസകലം അടിക്കുകയായിരുന്നു.

കെട്ടിടത്തില്‍നിന്ന് വീണതാണെന്ന് പറഞ്ഞാണ് ഹക്കീം ഹര്‍ഷദിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത മര്‍ദനത്തിന്റെ വിവരം അറിയുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസ്‌കസ്‌ററഡിയിലെടുത്തു.

സ്വകാര്യകമ്പനിയുടെ കേബിള്‍ പ്രവൃത്തിക്കായി അത്താണിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇരുവരും. പലപ്പോഴും ഹര്‍ഷദ് ക്രൂരമര്‍ദനത്തിന ്‌വിധേയനാകാറുണ്ടെന്നാണ ്പറയുന്നത്. ഹക്കീമിന്റെ പിതൃസഹോദരിയുടെ പുത്രനാണ് ഹര്‍ഷദ്.

kerala

പാനൂരില്‍ സി.പി.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീട്ടിലും പൊട്ടിയത്: കോണ്‍ഗ്രസ്

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Published

on

ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്. പാനൂരില്‍ സി.പി.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്‍ എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി. മോഹനന്റെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്‍ ആര്‍.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ വടകരയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്‍ഗീയ പ്രചരണം നടത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസത്തിനകം യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.

അതേസമയം കെ.എസ്. ഹരിഹരന്റെ വീടിന് ആക്രമിച്ച കണ്ടാലറിയുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹരിഹരന്റെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വീടിന് നേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്. ഹരിഹരന്‍ പ്രതികരിക്കുകയുണ്ടായി.

 

Continue Reading

GULF

ഹജ്ജ്: ആദ്യ കേരള സംഘം 21ന് പുറപ്പെടും

രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന തീർഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും.

ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യൻ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

മേയ് 20 മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ ക്യാമ്ബ് പ്രവർത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്ബിൽ റിപ്പോർട്ട് ചെയ്യണം.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂൺ ഒമ്ബതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങൾകൂടി അധികമായി ഏർപ്പെടുത്തും. ഓരോ വിമാനത്തിലും 166 തീർഥാടകരാണ് യാത്രയാവുക. ജൂൺ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്ബതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീർഥാടകരെ കൊണ്ടുപോകുക.

10,371 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇതിൽ 9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവിസുകളാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവർക്കായാണ് അധിക സർവിസ് ഏർപ്പെടുത്തുക.

തീർഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടൻ പുറത്തിറക്കും. മറ്റു പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽനിന്ന് മേയ് 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകൾ ആരംഭിക്കുന്നത്.

Continue Reading

kerala

കിഫ്ബി പൂട്ടിയേക്കും; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്

കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമര്‍ശം.

Published

on

കിഫ്ബി പൂട്ടുമെന്ന് റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമര്‍ശം. കേരളത്തില്‍ വലിയോതില്‍ വിപ്ലവം ഉണ്ടാക്കും എന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് കിഫ്ബി.

ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടും. കിഫ്ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. കിഫ്ബി തുടങ്ങിയത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്.

Continue Reading

Trending