Connect with us

kerala

25 വര്‍ഷത്തിനിടെ മഴയില്‍ റെക്കോര്‍ഡിട്ട് ഡിസംബര്‍

25 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഡിസംബര്‍ ഈ വര്‍ഷം

Published

on

തിരുവനന്തപുരം: 25 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഡിസംബര്‍ ഈ വര്‍ഷം. 2022 ഡിസംബര്‍ ഒന്നു മുതല്‍ 18 വരെയായി ഇതുവരെ ലഭിച്ചത് 84.7 മില്ലീമീറ്റര്‍ മഴയാണ്. മുന്‍പ് ഡിസംബറില്‍ കൂടുതല്‍ മഴ രേഖപെടുത്തിയത് 1946 ലാണ്. അന്ന് റെക്കോര്‍ഡ് ചെയ്തത് 202.3 മില്ലീമീറ്റര്‍ മഴയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 11 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഡിസംബറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപെടുത്തിയിരുന്നു.

1997 (93.4 മില്ലീമീറ്റര്‍) 1998 (84.3 മില്ലീമീറ്റര്‍) 2015 ( 79.5 മില്ലീമീറ്റര്‍) വര്‍ഷങ്ങളില്‍ കൂടുതല്‍ മഴ റെക്കോ ര്‍ഡ് ചെയ്തിരുന്നു. നിലവില്‍ തുലാവര്‍ഷത്തി ല്‍ കേരളത്തില്‍ 3 ശതമാനം മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 മില്ലീമീറ്റര്‍ മാത്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ മറ്റ് ജില്ലകളില്‍ കുറവ് രേഖപ്പെടുത്തി.

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending