Connect with us

kerala

സബ്‌സിഡി സാധനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ബാര്‍കോഡ് സ്‌കാനിങ് നിര്‍ബന്ധം

ബുധനാഴ്ച മുതലാണ് ഈ പരിഷ്‌കാരം.

Published

on

കൊച്ചി: സപ്ലൈകോ ഹൈപര്‍മാര്‍ക്കറ്റുകളിലും പീപ്പിള്‍സ് ബസാറുകളിലും സബ്‌സിഡി സാധനങ്ങളുടെ ബില്ല് അടിക്കുമ്പോള്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ അടിക്കുന്നതിനുപകരം ബാര്‍കോഡ് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശം. ബുധനാഴ്ച മുതലാണ് ഈ പരിഷ്‌കാരം.

നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യത കുറക്കുന്നതിനാണിത്. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്ത് സബ്‌സിഡി ദുരുപയോഗം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബാര്‍കോഡ് സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും

നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Published

on

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍

പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

Published

on

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

Trending