Connect with us

Money

ആര്‍.ബി.ഐ വായ്പാ നയപ്രഖ്യാപനം നാളെ; പലിശനിരക്കുകള്‍ വീണ്ടും

ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആര്‍.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനം നാളെ നടക്കും. ആര്‍.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് പലിശനിരക്കില്‍ വരുത്തുക.

ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആര്‍.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുന്നത്. റീടെയില്‍ പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍.ബി.ഐ നിരക്കില്‍ നേരിയ വര്‍ധന വരുത്തുകയെന്നാണ് സൂചന.

ഡിസംബറിലെ വായ്പ അവലോകനത്തില്‍ പലിശനിരക്കില്‍ ആര്‍.ബി.ഐ 35 ബേസിക് പോയിന്റിന്റെ വര്‍ധനവ് വരുത്തിയിരുന്നു. നേരത്തെ തുടര്‍ച്ചയായി 50 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു.

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Fact Check

ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണം

നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി

Published

on

ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എ.ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എം.എല്‍.എമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി.ഐപികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

എം.എല്‍.എ, എം.പി വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വി.ഐ.പി വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലാണ് കൂടുതല്‍ നിയമലംഘനം നടന്നത്. ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

crime

കര്‍ണാടക പൊലീസുകാര്‍ പണം തട്ടിയത് കൊച്ചിയിലെ പണമിരട്ടിപ്പ് സംഘത്തില്‍ നിന്ന്; കൊച്ചി ഡി.സി.പി

നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Published

on

കൊച്ചി: കളമശ്ശേരിയില്‍ നിന്ന് പിടിയിലായ കര്‍ണാടക പൊലീസില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരന്‍. കര്‍ണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തില്‍ കൊച്ചിയിലെ പണമിരട്ടിപ്പ് സംഘത്തിനെ തേടിയെത്തിയതായിരുന്നു കര്‍ണാടക പൊലീസുകാര്‍. 1000 രൂപ തന്നാല്‍ 5 ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫര്‍ ചെയ്ത് കര്‍ണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കര്‍ണാടക പൊലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ‘ബന്ധുവിനെ കര്‍ണാടക പൊലീസ് കൊണ്ടുപോയെന്നും കാശ് തന്നാല്‍ വിട്ടയക്കാമെന്ന് പറഞ്ഞുവെന്നും ഒരു സ്ത്രീ ഫോണ്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കര്‍ണാടക പൊലീസുകാരുടെ ഫോണ്‍ സംഭാഷണവും ഇവര്‍ പൊലീസിന് കൈമാറി. 25 ലക്ഷം രൂപ തന്നാല്‍ കേസ് ഒഴിവാക്കാമെന്നായിരുന്നു കര്‍ണാടക പൊലീസ് ഇവരോട് പറഞ്ഞത്. ഒടുവില്‍ 10 ലക്ഷം രൂപ തന്നാല്‍ മതിയെന്നായി. പിന്നീട് നാലുലക്ഷം രൂപ വാങ്ങി. ഒരു ചുവന്ന സ്വിഫ്റ്റ് കാറും ഇവര്‍ കൊണ്ടുപോയി. വിവരം കിട്ടിയ ഉടന്‍ കളമശ്ശേരി പൊലീസ്, കര്‍ണാടക പൊലീസ് സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി. വാഹനത്തില്‍ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളൂരു വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ അടക്കമുള്ള നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും’

പ്രതികളായ അഖില്‍ ആന്റണി, നിഖില്‍ എന്നിവരെ പിടികൂടാന്‍ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും കേസെടുക്കുന്നതും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക എ.സി.പി സ്ഥലത്തെത്തിയതായി കൊച്ചി ഡി.സി.പി അറിയിച്ചു.

 

Continue Reading

Trending