Connect with us

india

ബജറ്റിലെ നികുതിക്കൊള്ള തുടര്‍ പ്രക്ഷോഭം; യൂത്ത്ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ ;ഫെബ്രുവരി 15 മുതല്‍ 23വരെ

കാസര്‍ഗോഡ് കലക്ടറേറ്റ്‌ലേക്ക് നടക്കുന്ന മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉത്ഘാടനം ചെയ്യും.

Published

on

കോഴിക്കോട് : ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനദ്രോഹ ബ്ജറ്റില്‍ പ്രതിഷേധിച്ച് ബജറ്റിലെ നികുതി്ക്കൊള്ളക്കെതിരെ തുടര്‍ പ്രക്ഷാഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റ്കളിലേക്കും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. നാളെ (ഫെബ്രുവരി 15, ബുധനാഴ്ച) തുടങ്ങുന്ന സമരം ഫെബ്രുവരി 23ന് സമാപിക്കും. നാളെ കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലും, ഫെബ്രുവരി 16ന് പാലക്കാട്, കൊല്ലം ജില്ലകളിലും, ഫെബ്രുവരി 17ന് വയനാട് , കോട്ടയം ജില്ലകളിലും, ഫെബ്രുവരി 20ന് കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലും, ഫെബ്രുവരി 21ന് തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലും, ഫെബ്രുവരി 22ന് മലപ്പുറം, എറണാകുളം ജില്ലകളിലും, ഫെബ്രുവരി 23ന് കോഴിക്കോട്, ഇടുക്കി ജില്ലകളിലും ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റുകളിലേക്ക മാര്‍ച്ച് നടത്തും.

കാസര്‍ഗോഡ് കലക്ടറേറ്റ്‌ലേക്ക് നടക്കുന്ന മാര്‍ച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉത്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് പി. ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ മാഹീന്‍, സെക്രട്ടറി അഡ്വ. കാര്യറ നസീര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.

ഇടത്പക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. 22,000 കോടിയിലേറെ രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാറാണ് ജനങ്ങളുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപ വര്‍ദ്ധിക്കുന്ന തരത്തില്‍ സെസ്സ് ഏര്‍പ്പെടുത്തുക, വെള്ളം, വൈദ്യുതി, വിവിധ നികുതികള്‍ എന്നിവ ഭീമമായി വര്‍ദ്ധിപ്പിക്കുക തുടങ്ങി ദൈനംദിന ജീവിതം താളം തെറ്റിക്കുന്ന നടപടികളാണ് ഇടത്പക്ഷ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ നികുതിഭാരത്തിലൂടെ വീണ്ടും കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളീയ സമൂഹത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ അണിനിരക്കാര്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും ഫിറോസ് അഭ്യര്‍ത്ഥിച്ചു.

 

india

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

Published

on

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടർന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

പിരിച്ചുവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ പ്രതിനിധി റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചു. നാളെ മുതൽ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുമെന്നും ക്യാബിൻ ക്രൂ അംഗം പറഞ്ഞു.

സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.

സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്.

Continue Reading

india

സന്ദേശ്ഖലി കേസിൽ ട്വിസ്റ്റ്; ബി.ജെ.പിയുടെ കള്ളക്കേസെന്ന് ‘ഇരകള്‍’, തൃണമൂൽ നേതാക്കൾക്കെതിരായ പീഡന പരാതി പിൻവലിച്ചു

ദേശീയ വനിതാ കമ്മിഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സന്ദേശ്ഖലി ലൈംഗിക പീഡനക്കേസിൽ ട്വിസ്റ്റ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പീഡനക്കേസിൽ രണ്ട് സ്ത്രീകള്‍ പരാതി പിൻവലിച്ചു. ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി തൃണമൂൽ നേതാക്കൾക്കെതിരെ പരാതി നൽകാൻ നിർബന്ധിക്കുകയും ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടീക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയാണ് ഇവർ പരാതിയിൽനിന്നു പിന്മാറിയിരിക്കുന്നത്.

മാധ്യമങ്ങൾക്കുമുന്നിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇരകളിലൊരാളായ യുവതി വെളിപ്പെടുത്തിയത്. തൃണമൂൽ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശൈഖ് ഷാജഹാൻ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.

ബലാത്സംഗം ചെയ്യുകയും ഭൂസ്വത്തുക്കൾ തട്ടുകയും ചെയ്തു എന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. പരാതി നൽകിയ യുവതിയും ഭർതൃമാതാവുമാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ വനിതാ കമ്മിഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്. എന്നാൽ, തൃണമൂൽ നേതാക്കൾക്കെതിരെ വ്യാജ പരാതിയാണെന്നു പിന്നീടാണു വ്യക്തമാകുന്നത്. എന്നാൽ, പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

പിയാലി ദാസ്, മമ്പി ദാസ് എന്നിങ്ങനെ പേരുള്ള രണ്ടു സ്ത്രീകൾ ഒരു ദിവസം വീട്ടിൽ വന്ന് ഭർതൃമാതാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്റ്റേഷനിൽ കയറിയ ശേഷം ഗേറ്റ് അകത്തുനിന്ന് പൂട്ടി. നൂറുദിന തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാചകപ്പണിക്കു കിട്ടേണ്ട തുക ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയാണ് അമ്മ നൽകിയത്. പരാതി നൽകിയ ശേഷം ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടാൻ ആശ്യപ്പെട്ടു. എന്ത് ആവശ്യത്തിനാണിതെന്നെന്നും അവർ അറിയില്ലായിരുന്നു. എന്നാൽ, തൃണമൂൽ നേതാക്കൾ പീഡിപ്പിച്ച സ്ത്രീകളുടെ പട്ടികയിൽ താനും അമ്മയുമുണ്ടെന്ന വിവരമാണു പിന്നീട് അറിയുന്നതെന്ന് യുവതി പറഞ്ഞു.

പീഡന പരാതിയിൽ പറയുന്ന ഒരു സംഭവവും നടന്നിട്ടില്ല. പരാതിയിൽ പറയുന്നതു പ്രകാരം തൃണമൂൽ കോൺഗ്രസിന്റെ ഓഫിസിലേക്ക് രാത്രിസമയത്ത് ഒരിക്കലും നിർബന്ധിച്ചു കൊണ്ടുപോയിട്ടില്ല. നേരത്തെ തയാറാക്കിയ വ്യാജ ആരോപണങ്ങളായിരുന്നു അവ. അത്തരത്തിലൊരു വ്യാജ പരാതിയുടെയും ഭാഗമാകാൻ തങ്ങൾക്കു താൽപര്യമില്ലെന്നു യുവതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുൻപാകെ യുവതിയുടെയും ഭർതൃമാതാവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ പരാതികളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഊരുവിലക്ക് ഉൾപ്പെടെ നേരിടുന്നുണ്ടെന്നും അയൽക്കാരൊന്നും മിണ്ടാതെയായെന്നും ഇവർ പറയുന്നു. പുതിയ നീക്കത്തിനുശേഷം ആരൊക്കെയോ തങ്ങളെ പിന്തുടരുന്നുണ്ടെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചിട്ടുണ്ട്. പൊലീസിൽനിന്നു സംരക്ഷണവും തേടിയിട്ടുണ്ട് ഇവർ.

തൃണമൂൽ നേതാക്കൾ ഓഫിസിൽ കൊണ്ടുപോയും അല്ലാതെയും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സന്ദേശ്ഖലിയിലെ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെനിൽക്കെ പുറത്തുവന്ന പരാതികൾ ബംഗാളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

ഇതിനിടെ കേസിൽ പ്രധാന പ്രതിയായ ശൈഖ് ഷാജഹാനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. ഷാജഹാന്റെ അടുത്തയാളുകളും തൃണമൂൽ നേതാക്കളുമായ ഷിബപ്രസാദ് ഹസ്‌റ, ഉത്തരം സർദാർ എന്നിവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

india

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 8 മരണം, നിരവധി പേർക്ക് പരിക്ക്‌

ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Published

on

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.  നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരിച്ച എട്ട് പേരും പ

Continue Reading

Trending