Connect with us

kerala

ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും നിർബന്ധം; 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

Published

on

ഇരുചക്ര വാഹനത്തിൽ 4വയസ് വരെ ഉള്ള കുട്ടികൾ ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും ധരിക്കണമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല.

അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്‌കരിക്കപ്പെടുകയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലായി. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം‌ അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും.

♦️ ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്തും. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും.

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാകും.

ദേശീയ പാതയും സംസ്ഥാന പാതയും ഉൾപ്പെടെ പ്രധാന റോഡുകളിൽ വേഗം സംബന്ധിച്ച ബോർഡുകൾ  മാറ്റുന്നതിനും ക്രമേണ പോസ്റ്റുകളിൽ തൂക്കിയിടാൻ കഴിയുന്ന എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകും. ഓരോ ഭാഗത്തുമുള്ള വേഗം സംബന്ധിച്ച വിവരം ഈ ബോർഡുകളിൽ തെളിയുന്നതാണ് സംവിധാനം. നിലവിൽ ഓരോ ഭാഗത്തുമുള്ള അടയാളബോർഡുകൾ നശിപ്പിക്കപ്പെടുകയോ താഴെ വീഴുകയോ ചെയ്താൽ പിന്നീട് ഇവ മാറ്റി സ്ഥാപിക്കാൻ കാലതാമസമെടുക്കുന്നു.

ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തു വാഹനം എത്തുന്ന വേഗം കണക്കാക്കി അമിത വേഗത്തിന് പിഴയീടാക്കുന്ന സംവിധാനം എഐ ക്യാമറയിൽ ഉണ്ട്.

കേരളത്തിൽ റോഡപകടങ്ങളിൽ പെടുന്നവയിൽ 58% ഇരുചക്രവാഹനമാണെന്നതിനാൽ, നിർമിക്കുന്ന ആറുവരി ദേശീയ പാതയിൽ ഒരു വരി ഇരുചക്ര വാഹനങ്ങൾക്കു മാത്രമായി മാറ്റുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ ശുപാർശയുണ്ട്.

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending