kerala
എ.ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്; അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ
അഴിമതി നടത്തുന്ന പണം ക്യാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എ.ഐ ക്യാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടര്‍ സുതാര്യമല്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ടെണ്ടറില്‍ നാല് കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ഗുജറാത്ത് ഇന്‍ഫോടെക് ലിമിറ്റഡെന്ന സ്ഥാപനം മതിയായ സാങ്കേതിക യോഗ്യത ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടു. അവശേഷിച്ച മൂന്ന് കമ്പനികളില്‍ നിന്നും എസ്.ആര്‍.ഐ.ടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് രണ്ടും അക്ഷര എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മൂന്നും സ്ഥാനത്തെത്തി. ഇതില്‍ അശോക ബില്‍ഡ്‌കോണ്‍ എന്ന കമ്പനിക്ക് സോഫ്ട് വെയറുമായോ ക്യാമറയുമായോ ബന്ധമില്ലെന്നു മാത്രമല്ല റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണെന്നാണ് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ- ഫോണില്‍ എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയ കമ്പനി കൂടിയാണ് അശോക ബില്‍ഡ്‌കോണ്‍. അക്ഷര എന്റര്‍പ്രൈസസിനും എസ്.ആര്‍.ഐ.ടിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. എസ്.ആര്‍.ഐ.ടിക്ക് ടെണ്ടര്‍ ലഭിക്കുന്നതിന് വേണ്ടി മറ്റ് രണ്ട് കമ്പനികളെ ഉപയോഗപ്പെടുത്തിയെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ടെണ്ടറില്‍ പങ്കെടുക്കാത്ത ടെക്‌നോപാര്‍ക്കിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികള്‍ എസ്.ആര്‍.ഐ.ടിയെ സാങ്കേതികമായി സഹായിക്കാമെന്ന അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ആര്‍.ഐ.ടി ഈ കരാര്‍ നേടിയെടുത്തത്. ഈ രണ്ട് കമ്പനികളും കെല്‍ട്രോണിന് നല്‍കിയ കത്തിന് എന്ത് നിയമസാധുതയാണുള്ളത്?
വളഞ്ഞ വഴിയിലൂടെ ടെണ്ടര്‍ നേടിയെടുത്തത്തിനു ശേഷം എസ്.ആര്‍.ഐ.ടി രണ്ട് സ്ഥാപനങ്ങളുമായി ചേര്‍ന്ന് വീണ്ടുമൊരു കണ്‍സോര്‍ഷ്യം കരാര്‍ ഉണ്ടാക്കി. ഈ കണ്‍സോര്‍ഷ്യം കരാര്‍ പ്രകാരം മറ്റു രണ്ടു കമ്പനികള്‍ പദ്ധതിക്ക് ആവശ്യമായ മുതല്‍ മുടക്കണമെന്നും ജോലികളെല്ലാം ഏറ്റെടുക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടാതെ മൊത്തം തുകയുടെ 6%, അതായതു 9 കോടി കമ്മീഷനായി എസ്.ഐ.ആര്‍.ഐ.ടിക്ക് നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ട പണം മുടക്കുന്ന കമ്പനിക്ക് 60 ശതമാനം ലഭിക്കുമ്പോള്‍ പണം മുടക്കാത്ത പ്രസാഡിയാ എന്ന കമ്പനിക്ക് 60 ശതമാനം ലാഭ വിഹിതം നല്‍കണം. പ്രസാഡിയയ്ക്ക് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
സാങ്കേതിക പ്രാധാന്യമുള്ള കരാറുകളില്‍ ഉപകരാര്‍ പാടില്ലെന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായ നടപടികളാണ് എ.ഐ ക്യാമറ ഇടപാടില്‍ നടന്നത്. എസ്.ഐ.ആര്‍.ടിക്ക് സാങ്കേതിക പിന്‍ബലം നല്‍കാമെന്ന് സമ്മതിച്ച ടെക്‌നോപാര്‍ക്കിലെ കമ്പനിയുടെ ഡയറക്ടര്‍ ഊരാളുങ്കലും എസ്.ഐ.ആര്‍.ടിയും ഒന്നിച്ചുണ്ടാക്കിയ കമ്പനിയുടെ ഡയറക്ടറാണ്. എല്ലാ രഹസ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരി വയ്ക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.
എ.ഐ ക്യാമറ ഇടപാടിന് പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് ഇപ്പോഴത്തെ ഗതാഗതമന്ത്രിയും ഓര്‍മ്മയില്ലെന്ന് പഴയ ഗതാഗത മന്ത്രിയും പറയുകയാണ്. എല്ലാം അറിയാവുന്ന മുഖ്യമന്ത്രിയാകട്ടെ മൗനവ്രതത്തിലാണ്. മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ഇടപാടിന് പിന്നിലെ എല്ലാ രഹസ്യങ്ങളും പുറത്ത് വരും. എ.ഐ ഇടപാടില്‍ എല്ലാവരും നോക്ക് കൂലി വാങ്ങുകയാണ്. പ്രസാഡിയ എന്ന കമ്പനിയാണ് ഏറ്റവും കൂടുതല്‍ നോക്ക് കൂലി വാങ്ങുന്നത്. രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് അദ്ദേഹം തുറന്നടിച്ചു.
അഴിമതി നടത്തുന്ന പണം ക്യാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിയാണ് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. തുടര്‍ നടപടികള്‍ 27-ന ചേരുന്ന യു.ഡി.എഫും കെ.പി.സി.സിയും തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നിരിക്കുന്നത്. കൊള്ള നടത്തുക എന്നത് മാത്രമാണ് ഈ ഇടപാടിന് പിന്നിലെ പ്രധാന ലക്ഷ്യം. ഭാര്യയും ഭര്‍ത്താവും പിഞ്ച് കുഞ്ഞും ബൈക്കില്‍ പോകാന്‍ പാടില്ലെന്നാണ് പറയുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിപക്ഷം എതിരല്ല. പക്ഷെ പൊതുപണം അടിച്ചുമാറ്റരുത് അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.
തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.
പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.
kerala
സര്‍ക്കരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു; സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ഗുണഭോക്താക്കള്‍
ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.

ഇടുക്കിയില്‍ ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി.
17 ലക്ഷം രൂപ മതിപ്പു വില. ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്ലാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. എന്നാല്‍ രണ്ടുവര്‍ഷം തികയുമ്പോഴേക്കും തകരുന്ന അവസ്ഥയിലേക്കാണ്.
ചെറിയ മഴയില്‍ തന്നെ സീലിംഗ് ഇളകിവീണു. ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.
kerala
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.
ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്‍
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു