Connect with us

kerala

തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; വേദന കൊണ്ട് പുളഞ്ഞ് യുവാവ്; കൈ മരവിപ്പിച്ച് യന്ത്രം പൊളിച്ച് രക്ഷിച്ചു

രാവിലെ 10.30ഓടെയായിരുന്നു സംഭവം

Published

on

തേങ്ങ പൊതിക്കുന്നതിനിടയിൽ യുവാവിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടിൽ അബ്ദുൾ റൗഫിന്റെ (38) കൈയാണ് അബദ്ധത്തിൽ യന്ത്രത്തിൽ കുടുങ്ങിയത്.

അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തിൽ തേങ്ങ പൊതിക്കുന്നതിനിടെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തിൽ അകപ്പെട്ടത്. ഉടൻ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വൻ അപകടം ഒഴിവായി.

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വലതു കൈയുടെ മുട്ടുവരെ യന്ത്രത്തിൽ കുടുങ്ങിയിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കൽ മാത്രമായിരുന്നു ഏക മാർഗം. ഇതിനായി മണ്ണാർക്കാട് നിന്നും ഫയർഫോഴ്‌സിന്റെ സഹായം തേടി. വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നൽകാനായി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ മിഷൻ ആശുപത്രിയിലെയും മെഡിക്കൽ സംഘം സ്ഥലത്തെത്തി.

റൗഫിന്റെ കൈ മരപ്പിച്ച ശേഷമാണ് കൈ പുറത്തെടുത്തത്. ഏറെ നേരം പരിശ്രമിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ യന്ത്രം പൊളിച്ച് റൗഫിനെ രക്ഷപ്പെടുത്തി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി. വലതു കൈയുടെ വിരലുകൾക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.

Continue Reading

Trending