Connect with us

News

ചാൾസ് രാജാവിന്റെ കിരീടധാരണം നാളെ ; വിപുലമായ ഒരുക്കങ്ങളുമായി ലണ്ടൻ

1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്.

Published

on

ശനിയാഴ്ച നടക്കുന്ന ചാൾസ് രാജാവിന്റെയും പത്നി കാമിലയുടെയും കിരീടധാരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ലണ്ടൻ. പ്രാദേശിക സമയം രാവിലെ 111 മണിക്ക് സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചടങ്ങുകൾ ആരംഭിക്കുക.രാജാവിന്റെ അംഗരക്ഷകരായ ഹൗസ്‌ഹോൾഡ് കാവൽറി അംഗങ്ങളുടെ അകമ്പടിയോടെയാണ് ചാൾസ് രാജാവും പത്നിയും ചടങ്ങിന് എത്തുക. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള വൈദികനായ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി നയിക്കുന്ന ശുശ്രൂഷക്ക് ശേഷമായിരിക്കും കിരീടധാരണം.

വിദേശ നേതാക്കളും രാജകുടുംബവും മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും സിവിൽ സൊസൈറ്റി പ്രതിനിധികളും വരെ ഏകദേശം 2,300 പേർ ചടങ്ങിൽ പങ്കെടുക്കും.1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടരുന്നത്.കാന്റർബറി ആർച്ച് ബിഷപ്പ് കിരീടധാരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ബൈബിളിൽ കൈവെച്ച് ചാൾസ് മറുപടി നൽകും, 1300-ലാണ് കിരീടധാരണ കസേര നിർമ്മിച്ചത്. അതിനു താഴെ എഡ്വേർഡ് ഒന്നാമൻ രാജാവ് പിടിച്ചെടുത്ത സ്കോട്ട്ലൻഡിലെ രാജവാഴ്ചയുടെ പുരാതന ചിഹ്നവുമുണ്ട്.സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ കാമിലയെ വെവ്വേറെ കിരീടമണിയിക്കും.

കിരീടധാരണത്തിന് ശേഷം രാജാവും രാജ്ഞിയും ഗോൾഡ് സ്റ്റേറ്റ് കോച്ചിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ആചാരപരമായ ഒരു വലിയ ഘോഷയാത്രയോടെ മടങ്ങും.1762-ൽ ആദ്യമായി ഉപയോഗിച്ച കോച്ചിന് നാല് ടൺ ഭാരമുണ്ട്,രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവർക്കൊപ്പം ചേരും. 7,000 ബ്രിട്ടീഷ്, കോമൺ‌വെൽത്ത് സൈനികരാണ് പരേഡുകളിൽ പങ്കെടുക്കുന്നത്.

.

 

 

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending