Connect with us

kerala

എ ഐ ക്യാമറ കരാറിൽ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടക്കുന്നത് എന്നതുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു

Published

on

എ ഐക്യാമറ പദ്ധതി കരാറിൽ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. 45 കോടി ക്ക് തീർക്കാവുന്നപദ്ധതിയാണ് 151 കോടയുടെ കരാറിൽ എത്തിയത്. പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കമെന്നും വി,ഡി സതീശൻ ആരോപിച്ചു. പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ലെന്നും .കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്.കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടക്കുന്നത് എന്നതുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ്: സംസ്ഥാനത്തുനിന്ന് 251 പേര്‍ക്കുകൂടി അവസരം

ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കാ​ന്‍ 251 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 18,019 ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ത​യാ​റാ​ക്കി​യ കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ര്‍ 2025 മു​ത​ല്‍ 2275 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​ണ് ഇ​തോ​ടെ അ​വ​സ​ര​മൊ​രു​ങ്ങി​യ​തെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ അ​വ​രു​ടെ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ക മേ​യ് 14ന​കം അ​ട​ക്ക​ണം.

ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യു​ള്ള​വ​ര്‍ 3,73,000 രൂ​പ​യും കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന​വ​ര്‍ 3,37,100 രൂ​പ​യും ക​ണ്ണൂ​രി​ല്‍നി​ന്ന് പോ​കു​ന്ന​വ​ര്‍ 3,38,000 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​ഫോ​റ​ത്തി​ല്‍ ബ​ലി​ക​ര്‍മ​ത്തി​നു​ള്ള കൂ​പ്പ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍ 15,180 രൂ​പ​കൂ​ടി അ​ധി​കം അ​ട​ക്ക​ണം. പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്, അ​സ്സ​ൽ പാ​സ്​​പോ​ര്‍ട്ട്, പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ (വെ​ള്ള ബാ​ക്ക്ഗ്രൗ​ണ്ടി​ലു​ള്ള ഫോ​ട്ടോ പാ​സ്‌​പോ​ര്‍ട്ടി​ന്റെ പു​റം​ച​ട്ട​യി​ല്‍ സെ​ല്ലോ​ടേ​പ് ഉ​പ​യോ​ഗി​ച്ച് പ​തി​ക്കേ​ണ്ട​താ​ണ്), നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​നും നോ​മി​നി​യും ഒ​പ്പി​ട്ട ഹ​ജ്ജ് അ​പേ​ക്ഷ​ഫോ​റം, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ മേ​യ് 14നു​ള്ളി​ല്‍ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ​ണ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​കു​ന്ന​തും അ​ത്ത​രം സീ​റ്റു​ക​ളി​ലേ​ക്ക് കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലു​ള്ള​വ​രെ മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​ണെ​ന്നും ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യോ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ജി​ല്ല ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ മ​ണ്ഡ​ലം ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483-2710717.

Continue Reading

kerala

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Published

on

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്.

പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു എ.വി മുകേഷ്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയിൽ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിൻ്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

‘രഹസ്യ വിദേശയാത്ര എന്തിന്?’; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്

ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തതെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പില്‍ ചോദിച്ചു.

Published

on

മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ചോദ്യങ്ങളുമായി  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശ യാത്ര നടത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ടാണെന്നും സുതാര്യതയില്ലായ്മ സംശയമുണ്ടാക്കുന്നതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തതെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പില്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം:

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്‍റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ അവതാളത്തിലായതോടെ പത്തു ലക്ഷത്തോളം പേരാണ് ലൈസന്‍സിനായി കാത്തിരിക്കുന്നത്. തീരുമാനം എടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭായോഗം പോലും ചേരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും ഈ സര്‍ക്കാരിന്‍റെ മുന്‍ഗണനകളിലും പരിഗണനയിലും ഇല്ലെന്നത് ഖേദകരമാണ്. എന്തുകൊണ്ടാണ് മന്ത്രിസഭാ യോഗം ചേരാത്തത്? സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഉചിതമല്ല.

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രിയും വിദേശത്തു പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാതിരുന്നത്. അതിന്‍റെ ഭാഗമായാണോ വിദേശത്തേക്ക് പോയത്? സിപിഎം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണം.

Continue Reading

Trending