Connect with us

News

മെസ്സി സൗദിയിലേക്ക്? വമ്പന്‍ തുകയ്ക്ക് കരാറായെന്ന് റിപ്പോര്‍ട്ട്

വമ്പന്‍ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബ് സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

സൂപ്പര്‍താരം ലയണല്‍ മെസ്സി സൗദി പ്രൊ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബ് സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ പിഎസ്ജി താരമായ മെസ്സി ക്ലബ്ബുമായി നല്ല രീതിയില്‍ അല്ല പോകുന്നത്. ഈയിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ യാത്രാ നടത്തിയത് തര്‍ക്കം കൂടുതല്‍ വഷളാക്കിയെന്ന് കരുതപ്പെടുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോക്ക് പിന്നാലെയാണ് മെസ്സിയും ഇനി സൗദിയില്‍ എത്തുക.

kerala

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും

Published

on

മേയ് മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്.

ഇ​തി​നു​ പു​റ​മേ, ഈ ​വേ​ന​ൽ​ക്കാ​ല​ത്ത്​ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി​യ​തി​ൻറെ ന​ഷ്ടം നി​ക​ത്താ​നു​ള്ള സ​ർ​ചാ​ർ​ജും വൈ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഈ​യി​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക സ​ർ​ചാ​ർ​ജാ​യി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി കെഎസ്ഇബി റെ​ഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading

kerala

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കും എംഎൽഎക്കും എതിരെ എഫ്ഐആറിൽ ചുമത്തിയത് ദുർബല വകുപ്പുകൾ

തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്.

Published

on

തിരുവന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും എതിരെ ചുമത്തിയ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്‍എയും അടക്കം 5 പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഘം ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്നു എഫ്‌ഐആറില്‍ പറയുന്നു. ബസ് തടഞ്ഞു യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആര്‍ടിസി ബസിന് കുറുകെ സിബ്ര ലൈനില്‍ വാഹനം നിര്‍ത്തി, അന്യായമായി സംഘം ചേരല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെ കാര്യമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടില്ല.

അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു പരിശോധിച്ച് നടപടി എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദുവുമായി നടുറോഡില്‍ തര്‍ക്കം ഉണ്ടായത്.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending