Connect with us

More

തീപിടിച്ച ഹോട്ട് എയർ ബലൂൺ ആകാശത്തുനിന്ന് വീണ് പൈലറ്റ് മരിച്ചു

പുലര്‍ച്ചെ 6.20ഓടെ നീലനിറമുള്ള ബലൂണ്‍ തീഗോളമായി താഴേക്ക് പതിക്കുകയായിരുന്നു

Published

on

തീപിടിച്ച ഹോട്ട് എയര്‍ ബലൂണ്‍ ആകാശത്തുനിന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ വോര്‍ചെസ്‌റ്റെര്‍ഷയറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പുലര്‍ച്ചെ 6.20ഓടെ നീലനിറമുള്ള ബലൂണ്‍ തീഗോളമായി താഴേക്ക് പതിക്കുകയായിരുന്നു. മരങ്ങള്‍ക്കിടയിലേക്കാണ് ബലൂണ്‍ വീണത്. പൊലീസും പാരാമെഡിക്‌സും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്

Published

on

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി.

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി. 6.45ന്റെ മസ്കത്ത്,7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ജിദ്ദ വിമാനം പുറപ്പെടാൻ വൈകുന്നുണ്ട്. കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദ്ദാക്കി. ജിദ്ദയിലേക്കും ദുബൈയിലേക്കും പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പല വിമാനങ്ങളും ഏറെ വൈകിയാണ് സർവീസ് നടത്തിയത്.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

kerala

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്

Published

on

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ചികിത്സയിലിരിക്കെ മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Continue Reading

Trending