Connect with us

kerala

ഡല്‍ഹി -മീററ്റ് എക്‌സ്പ്രസ് വേയില്‍ സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു

Published

on

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വന്‍ വാഹനാപകടം. സ്‌കൂള്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം 6 പേര്‍ മരിച്ചു. ഡല്‍ഹിമീററ്റ് എക്‌സ്പ്രസ് വേയില്‍ ഇന്ന് രാവിലെയാണ് അപകടം.

ഡല്‍ഹിമീററ്റ് എക്‌സ്പ്രസ് വേയില്‍ തെറ്റായ ദിശയില്‍ വരികയായിരുന്ന ബസ് എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ച ആറുപേരും. എട്ടുപേരില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഗുഡ്ഗാവിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിന്റെ ഡോറുകള്‍ വെട്ടിമുറിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തു. ബസിന്റെ െ്രെഡവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുന്നുവെന്ന് ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദേഹത് ശുഭം പട്ടേല്‍ പറഞ്ഞു.

crime

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് ക്രൂര മർദനം

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം.

Published

on

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാന്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്‍ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.

കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് തിരൂരില്‍വെച്ച് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

kerala

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

Published

on

രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന 3 രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്.

മുന്നണിയോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

Trending