Connect with us

kerala

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published

on

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരായി 2013ല്‍ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിന്നുവെന്ന് ഏറ്റുപറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആര്‍ ഒ ചാരക്കേസ് ‘കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.

2 ‘സരിത’ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാന്‍ ഓസി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല ക്ഷമിക്കുക.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍

Published

on

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍ അനുവദിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്.

പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയിലാണ് വി കെ നൗഷാദ് പയ്യന്നൂര്‍ നഗരത്തില്‍ ബൈക്കിലെത്തി പൊലീസിന് നേരെ ബോംബേറിഞ്ഞത്.

കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപ്പറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ജയിലില്‍ ഒരു മാസം തികയുമ്പോഴാണ് പരോള്‍ ലഭിച്ചത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്.

Continue Reading

kerala

സോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ

Published

on

കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Continue Reading

kerala

കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും

Published

on

കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19കാരനും മുത്തശിയും മുത്തശിയുടെ സഹോദരിയും ആണ് ജീവനൊടുക്കിയത്. കിഷൻ, മുത്തശ്ശി റെജി വി.കെ. സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതി എന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending