Video Stories
നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കാല് നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്‍ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്‍ പ്രത്യക്ഷമായി ദൃശ്യമാവുന്നത്.
ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍, വലിയ രാഷ്ട്രീയ ഗൂഢാലോചനകളില്ലാതെ സംഭവിച്ചതല്ല ബാബരി മസ്ജിദ് തകര്‍ച്ചയെന്ന് ലോകത്താര്‍ക്കും സംശയമുണ്ടാകില്ല. ആര്.എസ്.എസിന്റെ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണത്. രാജ്യത്തെ അപകടകരമായ വിധത്തിലേക്ക് കൊണ്ടുപോകാന്‍ ബി. ജെ.പി ശ്രമിക്കുന്നതിനിടയില്‍ വീണ്ടും നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീംകോടതി നടത്തിയ വിധി മതേതര വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആശ്വാസ്യകരമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നതായി പത്താം നൂറ്റാണ്ടിനു ശേഷം ചില ഹൈന്ദവ സംഘടനകള്‍ കഥകളുണ്ടാക്കിയതോടെ തുടങ്ങിയതാണ് ബാബരി മസ്ജിദ് പ്രശ്നം. ഈ വിശ്വാസങ്ങളെ പില്ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്‍ മുതലെടുപ്പിന് ഉപയോഗിച്ചതോടെ അയോധ്യാ മേഖല വിവാദങ്ങളുടെ കേന്ദ്ര ഭൂമിയായി. 1853ല്‍ മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്‍ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്‍മോഹി അഖാര രംഗത്തെത്തി. 1885ല്‍ ഹിന്ദു മഹന്തായ രഘുബിര്‍ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന് മുമ്പാകെ ആദ്യ കേസ് ഫയല്‍ ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കാണപ്പെട്ടു. തുടര്‍ന്ന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് രംഗത്തെത്തി. ഹൈന്ദവ പാര്‍ട്ടികള്‍ എതിര് ഹര്‍ജി നല്കി. ഈ സാഹചര്യത്തില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. 1984ലാണ് ധരം സന്‍സദില്‍ (മത പാര്‍ലമെന്റ്) രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടത്. 1984 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത്, തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഫൈസാബാദ് ജില്ലാ കോടതി അനുമതി നല്കി. 1989 നവംബര്‍ 9ന് വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ആദ്യ ശിലാന്യാസവും നടന്നു. തുടര്‍ന്ന് അയോധ്യയില്‍ ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്‍ക്കാറിന് തെളിവ് കൈമാറുകയും ചെയ്തു.
ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1992 ഡിസംബര്‍ 6ന് ആര്.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത് തര്‍ക്ക ഭൂമിയില്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. മാത്രമല്ല വര്‍ഗീയ വികാരം രാജ്യത്തുടനീളം പടര്‍ത്തി വിട്ട് അതിലൂടെ ഇന്ത്യയുടെ അധികാരം കൈയ്യാളാന്‍ സംഘ്പരിവാര്‍ വളരുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇന്നത്തെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബാബരി പ്രശ്നമുണ്ടായിരുന്നെന്നു വ്യക്തം. മസ്ജിദ് തകര്‍ത്ത് രാജ്യത്തുടനീളം കലാപം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്തുകയായിരുന്നു ആര്.എസ്.എസിന്റെ രാഷ്ട്രീയവും മതപരവുമായ നിരവധി സംഘടനാ വകഭേദങ്ങള്‍.
മസ്ജിദ് തകര്‍ക്കത്ത സംഭവം അന്വേഷിക്കാന്‍ 1992 ഡിസംബര്‍ 16 ന് എം.എസ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതോടെ ഇപ്പോഴത്തെ വിധി പ്രസ്താവം വരെ മുന്നേറുന്ന നീണ്ട കേസുകളുടെ പരമ്പരക്ക് തുടക്കമാകുന്നു. 2009ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കം 68 പേര് സംഭവത്തില്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലിബര്‍ഹാന്‍ കമ്മീഷന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. എന്നാല്‍ 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയില്‍മേലുള്ള നടപടി റദ്ദാക്കുകയായിരുന്നു. 2010 സെപ്തംബറില്‍ അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്‍ക്കഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ഹിന്ദു സംഘടനകള്‍ക്കും ഒരു ഭാഗം വഖഫ് ബോര്‍ഡിനും നല്കാന് നിര്‍ദേശിച്ചു.
2011 ല്‍ തര്‍ക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 6നാണ് സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം വന്നത്.
മസ്ജിദ്-മന്ദിര്‍ തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഇക്കാര്യം സുപ്രീംകോടതി തന്നെ തീര്‍ക്കട്ടെ എന്നാവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന നിലപാടാണ് പള്ളി പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇപ്പോള്‍ എല്‍.കെ അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി.
മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലക്നോ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടത് വളരെ സുപ്രധാനമായ തീരുമാനമായി കരുതുന്നു. അതോടൊപ്പം ജഡ്ജിയെ മാറ്റാന്‍ പാടില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയും രണ്ട് കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇത് ഒരു കോടതിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണ്. തുടക്കം മുതല്‍ മുസ്ലിം ലീഗിന്റെ ആവശ്യവും ഇതു തന്നെയായിരുന്നു.
അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്‍ ഭയപ്പാടിലാണ്. മാത്രമല്ല അവരുടെ പല മോഹങ്ങളും തകര്‍ന്നിരിക്കുന്നു. എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി തുടങ്ങി ബി.ജെ.പി-വി.എച്ച്.പി-സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടുന്നത്് കേസില്‍ വഴിത്തിരിവാകും. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന് ഗവര്‍ണറായ കല്യാണ്‍ സിങ് തല്‍സ്ഥാനം ഒഴിയാന്‍ തയ്യാറാകണം, ഇല്ലെങ്കില്‍ രാഷ്ട്രപതി ഇടപെടണം.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

