Connect with us

kerala

കെഎസ്‌യുവിന്റെ ഉജ്വല വിജയം സര്‍ക്കാരിനെതിരായ യുവജനതയുടെ ശക്തമായ താക്കീത്’: കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു

Published

on

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ കോട്ടകളിലടക്കം വിജയം സ്വന്തമാക്കിയ കെ.എസ്.യുവിനെ അഭിനന്ദിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ എസ് യുവിന്റെ ഉജ്വല വിജയം സര്‍ക്കാരിനെതിരായ യുവജനതയുടെ ശക്തമായ താക്കീതെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍, എം.ജി സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ കാലിക്കറ്റ്‌സര്‍വ്വകലാശാലയിലും നീലക്കൊടി പാറിച്ച കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. എസ് എഫ് ഐ ഇത്രയും കാലം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നീലപ്പതാക പാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനരോഷം എത്രത്തോളം പിണറായി സര്‍ക്കാരിനെതിരാണെന്ന് തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേയും കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഏഴുഘട്ടങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ വ്യക്തമാകും. യുഡിഎഫിന് മിന്നും ജയങ്ങളാണ് ജനം സമ്മാനിച്ചത്. സമസ്തമേഖലയിലും പരാജയപ്പെട്ട പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അവസരങ്ങളൊന്നും ജനം പാഴാക്കാറില്ലെന്ന് സമീപകാല തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്. ജനം അത്രത്തോളം ഈ സര്‍ക്കാരിനെയും അവരുടെ നെറികേടിനേയും ദുര്‍ഭരണത്തേയും വെറുത്തുകഴിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, 45 വര്‍ഷത്തെ എസ് എഫ് ഐ ആധിപത്യം തകര്‍ത്ത് മഞ്ചേരി എന്‍.എസ്.എസ് കോളേജ് തുടങ്ങിയവ കെ.എസ്.യു മുന്നണി പിടിച്ചെടുത്തു.

കാഴ്ച്ചപരിമിതിയെ അതിജീവിച്ച് തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.ശ്രീക്കുട്ടനും തിളക്കമാര്‍ന്ന വിജയം നേടി. പാലക്കാട് വിക്ടോറിയ കോളേജ്,നെന്മാറ എന്‍.എസ്.എസ് കോളേജ്, പാറക്കുളം എന്‍.എസ്.എസ് കോളേജ്, മൂത്തേടം ഫാത്തിമ കോളേജ്, ബത്തേരി സെന്റ് തോമസ് കോളേജ് അംബ്ദേകര്‍ കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, നാദാപുരം ഗവ:കോളേജ്, ബാലുശ്ശേരി ഗോകുല്‍ കോളേജ്, കോഴിക്കോട് ചേളന്നൂര്‍ കോളേജ്, പൊന്നാനി അസ് ബാഹ്,വളാഞ്ചേരികെ.ആര്‍.എസ്.എന്‍ കോളേജ്, ചേന്നര മൗലാനാ കോളേജ്, മഞ്ചേരി എച്ച് എം സി, എം സി റ്റി ലോ കോളേജ്, കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യു യൂണിയന്‍ നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending