Connect with us

kerala

ക്ലബ്ബ് ഹൗസിന് സമാനം; പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

ഫീച്ചര്‍ ലഭ്യമാകുന്നത് 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക്

Published

on

അനുദിനം പുത്തന്‍ ഫീച്ചറുകളുമായി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചര്‍. ഒരുകൂട്ടം ആളുകള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവില്‍ വാട്‌സ്ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അതില്‍ പ്രധാനം അംഗങ്ങളുടെ എണ്ണമാണ്. അതില്‍ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ട്.

മറ്റൊരു മാറ്റം സാധാരണ കോള്‍ വരുന്നത് പോലെ ഫോണ്‍ റിങ് ചെയ്യില്ല എന്നതാണ്. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷന്‍ ലഭിക്കും. ക്ലബ്ബ് ഹൗസില്‍ നിന്നുള്ള ഒരു മാറ്റം എല്ലാവര്‍ക്കും എല്ലായിടത്തും പോയി സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്. അതത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ സംവാദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കു.

33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. അല്ലാത്തവര്‍ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കുകയും ചെയ്യും. വോയിസ് ചാറ്റിനിടെ വാട്‌സ് ആപ്പില്‍ മറ്റുള്ളവര്‍ക്ക് സന്ദേശമയക്കാനും മറ്റും സാധിക്കും.

വോയ്‌സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്‌സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാനാകും. വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം.

വോയിസ് ചാറ്റ് ആരംഭിക്കാന്‍

. നിങ്ങള്‍ക്ക് വോയ്‌സ് ചാറ്റ് ആരംഭിക്കേണ്ട ഗ്രൂപ്പ് ചാറ്റ് തുറക്കുക.

. സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

. വോയ്‌സ് ചാറ്റ് ആരംഭിക്കുക ടാപ്പ് ചെയ്യുക.

. വോയ്‌സ് ചാറ്റില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു പുഷ് അറിയിപ്പ്    ലഭിക്കും.

. സ്‌ക്രീനിന്റെ താഴെയുള്ള ബാനറില്‍ ആരാണ് വോയ്‌സ് ചാറ്റില്‍ ചേര്‍ന്നതെന്ന്         നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ഒരു വോയ്‌സ് ചാറ്റ് ഉപേക്ഷിക്കാന്‍, റെഡ് ക്രോസ് ബട്ടണ്‍ ടാപ്പുചെയ്യുക.

പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ മള്‍ട്ടിടാസ്‌കിംഗിനെ പിന്തുണയ്ക്കുന്നുവെന്നും ഒരേ സമയം കോള്‍ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്, അതായത് നിങ്ങള്‍ക്കും മറ്റ് പങ്കാളികള്‍ക്കും മാത്രമേ സംഭാഷണം കാണാനും കേള്‍ക്കാനും കഴിയൂ.

india

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

Published

on

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടർന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

പിരിച്ചുവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ പ്രതിനിധി റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചു. നാളെ മുതൽ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുമെന്നും ക്യാബിൻ ക്രൂ അംഗം പറഞ്ഞു.

സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.

സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്.

Continue Reading

Education

മാർക്ക് പൂജ്യം; പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസില്ല

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷയിലെ ജേണലിസം പേപ്പറിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥി പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസ് ലഭ്യമല്ലെന്നു മറുപടി.

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥി ഇതോടെ വെട്ടിലായി. പേപ്പർ വീണ്ടെടുത്ത് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് വിദ്യാർത്ഥി.

Continue Reading

crime

യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ, ഒപ്പം താമസിച്ചയാളെ കാണാനില്ല; ദുരൂഹത

കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Published

on

 കാട്ടാക്കടയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയ്ക്കൊപ്പം താമസിച്ചിരുന്നയാളെ കാണാനില്ല. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എട്ട് വർഷം മുമ്പ് മായയുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. രഞ്ജിത്ത് എന്നയാൾക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മായ. രഞ്ജിത്തും മായയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പൊലീസ് തിരയുന്നുണ്ട്.

Continue Reading

Trending