Connect with us

Video Stories

കാറ്റൂരി വിട്ടപ്പോൾ ഷാജൻ സ്‌കറിയക്കും മനസ്സിലായി, ‘കാവി ഭീകരത ഉണ്ട്’

Published

on

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പി വിജയത്തിനായി ആവോളം പ്രയത്‌നിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന്‍ സ്‌കറിയയും പറയുന്നു: സംഘികള്‍ അക്രമിസംഘം തന്നെയെന്ന്.

ഹര്‍ത്താല്‍ ദിവസം വിതുരക്ക് സമീപം തൊളിക്കോട് വെച്ച് സംഘ്പരിവാര്‍ അക്രമത്തിനിരയായതോടെയാണ് ആര്‍.എസ്.എസ് ക്രൂരന്‍മാരുടെ സംഘമാണെന്ന് ഷാജന് മനസിലായത്.

ഹർത്താലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കുടുംബ സമേതം കാറിൽ പുറത്തിറങ്ങിയ ഷാജനെ ആർ എസ് എസുകാർ തടയുകയായിരുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് തെറി വിളിച്ചെന്നും കൊലവിളി മുഴക്കിയെന്നും ടയറിന്റെ കാറ്റൂരി വിട്ടെന്നും ഷാജൻ പറയുന്നു. താൻ മാധ്യമ പ്രവർത്തകനാണെന്ന സ്ഥിരം നമ്പർ ഇറക്കിയിട്ടും അവർ വിട്ടില്ലെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചിട്ടും അക്രമികൾ വഴങ്ങിയില്ലെന്നും ഷാജൻ പറയുന്നു. ഒടുവിൽ  പോകാൻ സമ്മതിച്ചപ്പോൾ വണ്ടി പാളിയപ്പോഴാണ് ടയറിലെ കാറ്റഴിച്ച കാര്യം മനസ്സിലായതെന്നും ദൈവാധീനം കൊണ്ട് മാത്രമാണ് താനും കുടുംബവും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഷാജൻ പറയുന്നു.

ഭാര്യയുടേയും കുട്ടികളുടെയും മുന്നില്‍ വെച്ച് അക്രമികള്‍ ക്രൂരമായി പെരുമാറിയെന്നും ഇത്രകാലം കരുതിയിരുന്നത് ആര്‍.എസ്.എസ് രാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നായിരുന്നു എന്നും ഷാജന്റെ കുറിപ്പിലുണ്ട്.

മറുനാടന്‍ മലയാളിയിലൂടെ കേരളത്തില്‍ ബിജെപി വേരുറപ്പിച്ചുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടാമത്തെ പാര്‍ട്ടിയായി ബിജെപി മാറുമെന്നുമൊക്കെ  സമര്‍ത്ഥിച്ചിരുന്നു ഷാജന്‍. വെബ്്‌സൈറ്റിന്റെ സംഘ് അനുകൂല നിലപാട് നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചതാണ്.

2

കണ്ടാല്‍ അറിയാത്തവര്‍ ചൊറിയുമ്പോള്‍ അറിയുമെന്നാണ്  ഷാജന്റെ പോസ്റ്റിനോട് സോഷ്യല്‍മീഡിയയുടെ പ്രതികരണം. ഇത്രയും കാലം ആർ എസ് എസ്സിനെ രാഷ്ട്ര നിർമാണ സംഘടന എന്ന് മനസ്സിലാക്കി വെച്ച മറുനാടൻ എഡിറ്ററെ ട്രോളിക്കൊണ്ടാണ് പല കമന്റുകളും.

Continue Reading
Advertisement
1 Comment

1 Comment

  1. ബാപ്പു

    October 14, 2016 at 22:54

    അകത്തുള്ള വർഗ്ഗീയതയുടെ കുരിശും പുറത്തുള്ള മുസ്ലിം വിരോധവും കൈ നിറയെ കിട്ടുന്ന പണവും സക്കറിയയെ സംഘികളുടെ കൂട്ടിക്കൊടുപ്പ് കാരനാക്കി മാറ്റി.
    പണം ലക്ഷങ്ങളും കോടി കളുമാണ്
    മറു നാടനും ഈസ്റ്റ് കോസ്റ്റ് വിജയനുമൊക്കെ സംഘികൾക്ക് വേണ്ടി വിടുപണി എടുത്തു കയ്യിലാക്കിയത്.
    കാശ് വാങ്ങി വെടി ന്യൂസ് നിർമ്മിക്കുന്നവൻ തല്ല് കൊ ണ്ടത് എന്തേ അതൊരു സെൻസേഷൻ
    ന്യൂസാക്കാതെ ഫെയിസ് ബുക്കിൽ എഴുതി ചുരുണ്ടു കൂടിയത് ?
    പണം കിട്ടിയാൽ ആർക്കു വേണ്ടിയും ആരെയും കൂട്ടിക്കൊടുക്കുന്നവനാണല്ലോ മാധ്യമ ശിഖണ്ഡി സക്കറിയാ.. !
    നാല് തല്ല് കിട്ടിയാലും കുഴപ്പമൊന്നുമില്ല, പണം കിട്ടിയാൽ
    സാംഘിക്ക് വേണ്ടി, എന്നല്ല ആർക്കു
    വേണ്ടിയും എങ്ങിനെ വേണേലും പറയും പോലെ ന്യൂസ് പബ്ലിഷ് ചെയ്തു തരും സക്കറിയാ..
    തല്ലണമെങ്കിൽ ഇനിയും തല്ലിക്കോ,
    പണം തന്നാൽ മതി. ന്യൂസുണ്ടാക്കി പബ്ലിഷ് ചെയ്തു തരും.
    ഇനി നന്നായി പെരുമാറിയിട്ട് കൈ നിറയെ
    കാശ് കൊടുത്ത് ആരും എന്നെത്തല്ലിയില്ല
    എന്ന് ന്യൂസുണ്ടാക്കാൻ പറഞ്ഞാലും അതും ചെയ്തു തരും. അത്രയ്ക്ക് തൊലിക്കട്ടിയാ.
    അതാണ് സാജൻ സ്കറിയാ.. !

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending