Connect with us

Education

സ്‌കൂൾ കലോത്സവം; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്.

Published

on

ജില്ലാ സ്‌കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്‌കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചു.

നാളെ എറണാകുളം ജില്ലയിലും വിവിധ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസിനെ തുടർന്നാണ് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് അവധി നൽകിയത്.

എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്‌കൂളുകൾക്കാണ് അവധി ബാധകമായുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.

Education

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്‍

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം. സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്‌കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര്‍ ജില്ലകളിലാകെയുള്ളത്.

Continue Reading

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ബി.എക്ക് അപേക്ഷിക്കാം

സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Published

on

കാലിക്കറ്റ് സര്‍വകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

-സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

KMAT/CAT സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

– സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്

– ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം.

CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും

വിശദവിവരങ്ങള്‍ക്ക്
https://admission.uoc.ac.in/

0494 2407017, 2407363.

 

Continue Reading

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

Trending