Connect with us

kerala

നവകേരള സദസ്: ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണം; പറ്റില്ലെന്ന് വ്യാപാരികള്‍

സി.പി.എം നിയന്ത്രണത്തിലുള്ള വ്യപാരി വ്യവസായി സമിതിയുടെ അംഗങ്ങളുമാണ്. തങ്ങളോട് ആലോചിക്കാതെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ തീരുമാനം എടുത്തതെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

Published

on

നവകേരള സദസ് നടക്കുന്നതിനാല്‍ കായംകുളത്തെ ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നഗരസഭാ അധികൃതരുടെ നിര്‍ദേശം. എന്നാല്‍, കൂടിയാലോചന നടത്താതെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. ഔദ്യോഗികമായി നോട്ടിസ് ഒന്നും നഗരസഭ നല്‍കിയിട്ടില്ലെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

ശനിയാഴ്ചയാണ് നവകേരള സദസ് കായംകുളത്ത് നടക്കുന്നത്. പരിപാടി നടക്കുന്ന വേദിയില്‍നിന്നു 100 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ കച്ചവടം നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഉപജീവനമാര്‍ഗമാണെന്നും വ്യാപാരികള്‍ പറയുന്നു.

ശനിയാഴ്ച 11നാണ് നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. അതിനു മുന്‍പായി ഒമ്പത് മണി മുതല്‍ അടച്ചിടണമെന്നാണു നിര്‍ദേശം.

വ്യാപരികളില്‍ പലരും സി.പി.എം പ്രവര്‍ത്തകരാണ്. സി.പി.എം നിയന്ത്രണത്തിലുള്ള വ്യപാരി വ്യവസായി സമിതിയുടെ അംഗങ്ങളുമാണ്. തങ്ങളോട് ആലോചിക്കാതെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭ തീരുമാനം എടുത്തതെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ഇവര്‍ക്കു രേഖാമൂലം ഒരറിയിപ്പും നല്‍കിയിട്ടില്ല. നഗരസഭാ ഉദ്യോഗസ്ഥര്‍ വാക്കാല്‍ ചെന്നുപറയുകയായിരുന്നുവെന്നാണു വിവരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം സ്വദേശികള്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടിലെ കമ്പത്താണ് മൂന്നുപേരേയും കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. കോട്ടയം രജിസ്‌ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending