Connect with us

FOREIGN

ഗസ്സയിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ അമ്മയെയും മകളേയും വെടിവച്ച് കൊന്ന് ഇസ്രാഈല്‍ പട്ടാളം

മദര്‍ തെരേസാ കോണ്‍വെന്റ് ലക്ഷ്യമാക്കിയും ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മിസൈല്‍ ആക്രമണം ഉണ്ടായി.

Published

on

ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രാഈല്‍ സേന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുന്നു. ഗസ്സയിലെ ഹോളി ഫാമിലി ഇടവകയിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ 2 സ്ത്രീകളെ ഇസ്രാഈല്‍ സേന വെടിവച്ചു കൊന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടവകയുടെ കോമ്പൗണ്ടില്‍ അതിക്രമിച്ചുകയറിയ ഇസ്രാഈല്‍ സൈന്യം പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നഹിദ, മകള്‍ സമര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമണത്തിന് ഇരയായ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മകള്‍ക്ക് വെടിയേറ്റത്. ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പള്ളി കോമ്പൗണ്ടിനുള്ളില്‍ ഉള്ളവരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് 7 പേര്‍ക്ക് കൂടി വെടിയേറ്റത്. അതേസമയം, ഇടവകയില്‍ മിസൈല്‍ ലോഞ്ചറിന്റെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ട് ആക്രമണത്തെ ഇസ്രാഈല്‍ ന്യായീകരിച്ചു.

‘യുദ്ധത്തിന്റെ തുടക്കം മുതല്‍ ഭൂരിപക്ഷം ക്രിസ്ത്യന്‍ കുടുംബങ്ങളും അഭയം പ്രാപിച്ച ഇടമാണ് ഹോളി ഫാമിലി ചര്‍ച്ച്. നഹിദയും മകള്‍ സമറും ഇവിടുത്തെ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലേക്ക് നടക്കുമ്പോള്‍ ഇസ്രാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മാതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സമര്‍ കൊല്ലപ്പെട്ടത്’- പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ പറയുന്നു.

‘യാതൊരു മുന്നറിയിപ്പും നിര്‍ദേശവും സേന നല്‍കിയിരുന്നില്ല. അവരുടെ എതിരാളികള്‍ ആരും ഇടവകയുടെ പരിസരത്ത് ഇല്ലാതിരുന്നിട്ടും വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതുകൂടാതെ, രാവിലെ മദര്‍ തെരേസാ കോണ്‍വെന്റ് ലക്ഷ്യമാക്കിയും ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മിസൈല്‍ ആക്രമണം ഉണ്ടായി. ഇതില്‍ കെട്ടിടത്തിന്റെ ജനറേറ്റര്‍ തകര്‍ന്നു. കോണ്‍വെന്റിലേക്ക് ഏക വൈദ്യുതി ലഭ്യമാക്കാനുള്ള ഏക മാര്‍ഗമാണ് നശിച്ചത്- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

’54ലധികം അംഗപരിമിതര്‍ താമസിക്കുന്ന കോണ്‍വെന്റ് ചര്‍ച്ച് കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം പിന്നീട് രണ്ട് മിസൈലുകള്‍ കൂടി തൊടുത്തുവിട്ട് തകര്‍ത്തു. ഇതോടെ അവിടെയുണ്ടായിരുന്ന അന്തേവാസികളെല്ലാവരും പലായനം ചെയ്തിരിക്കുകയാണ്. അവരില്‍ ചിലര്‍ക്ക് അതിജീവിക്കാന്‍ ആവശ്യമായ ശ്വസന ഉപകരണങ്ങള്‍ പോലും ലഭ്യമല്ല.

പ്രദേശത്ത് രാത്രി നടത്തിയ ബോംബാക്രമണത്തില്‍ പള്ളി വളപ്പിനുള്ളില്‍ മറ്റ് 3 പേര്‍ക്കും പരിക്കേറ്റു. കൂടാതെ സോളാര്‍ പാനലുകളും വാട്ടര്‍ ടാങ്കുകളും നശിപ്പിക്കപ്പെട്ടു’- പ്രസ്താവന വിശദമാക്കുന്നു.കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച പാത്രിയാര്‍ക്കേറ്റ്, ക്രിസ്മസ് ആഘോഷത്തിനായി ചര്‍ച്ച് ഒരുങ്ങിയിരിക്കെയാണ് ആക്രമണം നടന്നതെന്നും ഇതില്‍ ഏറെ ഏറെ ഉത്കണ്ഠയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

FOREIGN

ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.

Published

on

ഇസ്രാഈലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇസ്രാഈലിലെ വടക്കന്‍ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രാഈലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ‘ആഴത്തിലുള്ള ആക്രമണം’ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രോണുകള്‍ ഉപയോഗിച്ച് ഏക്കറിനും നഹാരിയ്യയ്ക്കും ഇടയിലെ 2 ഇസ്രാഈലി താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ഡ്രോണുകള്‍ പതിച്ച പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫേട്ടോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രാഈല്‍ നിഷേധിച്ചു. ഇങ്ങനെയാരു ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രാഈലിന്റെ വടക്കന്‍ മേഖലകളില്‍ രണ്ട് യുദ്ധ വിമാനങ്ങളെത്തിയതായി ഇസ്രാഈല്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇവ തടഞ്ഞെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

തെക്കന്‍ ലെബനാന്‍ പട്ടണമായ ഹാനിനിലെ ജനവാസമേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഇസ്രാഈലി യുദ്ധവിമാനങ്ങള്‍ 2 നിലകളുള്ള ഒരു വീടിന് നേരെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി, ഇവിടെ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം നഗരം വിട്ടുപോകാത്ത ഒരു കുടുംബം താമസിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ത്തു”- ഇങ്ങനെയായിരുന്നു എന്‍.എന്‍.എയുടെ റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ചൊവ്വാഴ്ച തന്നെ, വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചതായാണ് വിവരം.

അതേസമയം തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 ഹിസ്ബുള്ള പോരാളികളെ വധിച്ചതായി ഇസ്രാഈല്‍ പട്ടാളം അവകാശപ്പെടുന്നുണ്ടെങ്കിലും ഹുസൈന്‍ അസ്‌കൂള്‍ എന്ന പോരാളിയുടെ മരണം മാത്രമാണ് ഹിസ്ബുള്ള സ്ഥിരീകരിക്കുന്നത്. ഒക്ടബോര്‍ ഏഴിന് ഇസ്രാഈലില്‍, ഹമാസിന്റെ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയും ഇസ്രാഈല്‍ സൈന്യവും തമ്മില്‍ ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പുകള്‍ നടക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ റോക്കറ്റിലും ഡ്രോണ്‍ ആക്രമണത്തിലും ഒരു ഡസനോളം ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതുപോലെ ഹിസ്ബുള്ളക്കും നഷ്ടമുണ്ടായിട്ടുണ്ട്.

Continue Reading

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

Trending